അന്ന് കടലില്‍ ചുവന്ന കൊടികുത്തി; ഇന്ന് മന്ത്രിമാര്‍ നാണമില്ലാതെ പ്ലെയിനില്‍ കയറി കൈവീശിക്കാണിക്കുന്നുവെന്ന് വിഡി സതീശന്‍

സീ പ്ലെയിന്‍ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. 2013ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ സീ പ്ലെയിന്‍ കൊണ്ടുവരാന്‍ ശ്രമിച്ചപ്പോള്‍ കടലില്‍ ചുവന്ന കൊടികുത്തി ഉപരോധം സൃഷ്ടിക്കാന്‍ നേതൃത്വം നല്‍കിയവരാണ് ഇന്ന് സീ പ്ലെയിനിന്റെ പിതാക്കന്‍മാരായി വരുന്നതെന്ന് വിഡി സതീശന്‍ പറഞ്ഞു.

സീ പ്ലെയിന്‍ ഇറങ്ങിയാല്‍ കേരളത്തില്‍ 25 ലക്ഷം മത്സ്യത്തൊഴിലാളികളുടെ തൊഴില്‍ നഷ്ടപ്പെടുമെന്നാണ് അന്ന് ഇടതുപക്ഷം പറഞ്ഞത്. അത് പറഞ്ഞ ആളുകളാണ് ഇപ്പോള്‍ അതേ കായലില്‍ സീ പ്ലെയിന്‍ ഇറക്കാന്‍ പോകുന്നത്. ഇത് എന്തൊരു വിരോധാഭാസമാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ചോദിച്ചു.

വിഴിഞ്ഞം തുറമുഖം ഉമ്മന്‍ ചാണ്ടി കൊണ്ടുവന്ന കാലത്ത് 6000 കോടി രൂപയുടെ റിയല്‍ എസ്റ്റേറ്റാണെന്ന് പറഞ്ഞ പാര്‍ട്ടി സെക്രട്ടറിയാണ് ഇപ്പോഴത്തെ കേരളത്തിലെ മുഖ്യമന്ത്രി. എന്നിട്ട് വിഴിഞ്ഞത്ത് പോയി കപ്പല്‍ നോക്കി ആശ്വാസം കൊള്ളുകയും നെടുവീര്‍പ്പിടുകയും ചെയ്യുന്ന മുഖ്യമന്ത്രിയാണ് അദ്ദേഹം. അന്ന് അത് നടപ്പാക്കാന്‍ സമ്മതിച്ചില്ലെന്നും സതീശന്‍ ആരോപിച്ചു.

ഇന്ന് ഇപ്പോള്‍ ഒരു നാണവുമില്ലാതെ പ്ലെയിനില്‍ കയറി കൈവീശിക്കാണിക്കുകയാണ് മന്ത്രിമാര്‍. കടലില്‍ ഉപരോധമുണ്ടാക്കിയ ആളുകളാണ്, ആയിക്കോട്ടെ. ഓരോരുത്തരുടെ തൊലിക്കട്ടിയെന്നും സതീശന്‍ പരിഹസിച്ചു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ