'പുതിയ സംസ്ഥാന കമ്മിറ്റിയെ തിരഞ്ഞെടുക്കും, വർക്കിംഗ് പ്രസിഡന്റ് ഉണ്ടാകില്ല'; ബിജെപിയിൽ അടിമുടി മാറ്റം

സംസ്ഥാനത്തെ ബിജെപിയിൽ അടിമുടി മാറ്റം. നിലവിലെ കമ്മറ്റിയെ ഒഴിവാക്കി പകരം പുതിയ സംസ്ഥാന കമ്മിറ്റിയെ തിരഞ്ഞെടുക്കും. അതേസമയം സംസ്ഥാന കമ്മിറ്റിയിൽ വർക്കിംഗ് പ്രസിഡൻറ് ഉണ്ടാകില്ല. കേരളത്തിലെ ബിജെപിയുടെ നേതൃസ്ഥാനത്ത് മുൻ കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖറിനെ തിരഞ്ഞെടുത്തതിന് പിന്നാലെയാണ് ബിജെപിയുടെ നിർണായക നീക്കം.

പുതിയ ഭാരവാഹികളെ ബിജെപി സംസ്ഥാന അധ്യക്ഷൻ നോമിനേറ്റ് ചെയ്യും. ഇതിന്റെ അടിസ്ഥാനത്തിൽ ജനറൽ സെക്രട്ടറി, വൈസ് പ്രസിഡൻറ്, സെക്രട്ടറി, ട്രഷറർ അടക്കം ചുമതലകൾ നിർവ്വഹിക്കാൻ പുതിയ ആളുകളെ തിരഞ്ഞെടുക്കും. ഇപ്പോഴുള്ള ചിലരെ നിലനിർത്തിക്കൊണ്ടാവും പുതിയ ആളുകളെ നിരയിലേക്ക് കൂട്ടിച്ചേർക്കുക.

രാജീവ് ചന്ദ്രശേഖറിനെ പ്രസിഡൻറ് ആയി തിരഞ്ഞെടുത്തത് ദേശീയ നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരമായിരുന്നു. കേന്ദ്ര തീരുമാനം പ്രഭാരി പ്രകാശ് ജാവ്‌ദേക്കർ കോർ കമ്മിറ്റിയെ അറിയിച്ചു. കോർ കമ്മിറ്റിയാണ് തീരുമാനത്തിന് അംഗീകാരം നൽകിയത്. നാളെയാണ് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക. ഇതോടെ അഞ്ച് വർഷമായി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് തുടരുന്ന നിലവിലെ അധ്യക്ഷൻ കെ സുരേന്ദ്രൻ നാളെ സ്ഥാനമൊഴിയും.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ