ചിക്കന്‍ ബര്‍ഗറില്‍ ജീവനുള്ള പുഴു; കോഴിക്കോട് രണ്ട് പേര്‍ക്ക് ദേഹാസ്വാസ്ഥ്യം

കോഴിക്കോട് വെള്ളിമാടുകുന്നില്‍ നിന്ന് വാങ്ങിയ ചിക്കന്‍ ബര്‍ഗറില്‍ ജീവനുള്ള പുഴുവിനെ കണ്ടെത്തിയതായി പരാതി. ചിക്കന്‍ ബര്‍ഗര്‍ കഴിച്ചതിനെ തുടര്‍ന്ന് ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിട്ട രണ്ട് യുവതികള്‍ ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. ചൊവ്വാഴ്ച വൈകുന്നേരമാണ് യുവതികള്‍ക്ക് ചിക്കന്‍ ബര്‍ഗറില്‍ നിന്ന് പുഴുവിനെ ലഭിച്ചത്.

വൈകുന്നേരം 6.30ന് വെള്ളിമാടികുന്ന് മൂഴിക്കലിലെ എംആര്‍ ഹൈപ്പര്‍മാര്‍ക്കറ്റില്‍ നിന്നും ഓണ്‍ലൈനില്‍ വാങ്ങിയതായിരുന്നു ചിക്കന്‍ ബര്‍ഗര്‍. വാങ്ങിയ രണ്ട് ചിക്കന്‍ ബര്‍ഗറില്‍ ആദ്യത്തേത് പരാതിക്കാര്‍ മുഴുവനായി കഴിച്ചു. രണ്ടാമത്തെ ബര്‍ഗര്‍ പരിശോധിക്കുമ്പോഴായിരുന്നു പുഴുവിനെ കണ്ടെത്തിയത്.

തുടര്‍ന്ന് ഹൈപ്പര്‍മാര്‍ക്കറ്റിലെ ഡെലിവറി ബോയിയെ വിളിച്ച് വരുത്തി ബര്‍ഗര്‍ തിരിച്ചേല്‍പ്പിക്കുകയും മാനേജരെ വിളിച്ച് വിവരം അറിയിക്കുകയും ചെയ്തു. എന്നാല്‍ തൊട്ടടുത്ത ദിവസം ബര്‍ഗര്‍ കഴിച്ചവര്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. പിന്നാലെ ചേവായൂര്‍ പൊലീസില്‍ യുവതികള്‍ പരാതി നല്‍കി. കോഴിക്കോട് ഭക്ഷ്യസുരക്ഷ വിഭാഗത്തിനും പരാതി നല്‍കിയിട്ടുണ്ട്.

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്