32 വര്‍ഷമായി കമിഴ്ന്ന് കിടന്നൊരു ജീവിതം; ഇക്ബാലിന് സഹായഹസ്തവുമായി എംഎ യൂസഫലി

ആലപ്പുഴയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് 32 വര്‍ഷമായി കിടപ്പിലായിരുന്ന ഇക്ബാലിന് സഹായഹസ്തവുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി. ആലപ്പുഴ ചാത്തനാട് താണുപറമ്പില്‍ മുഹമ്മദ് ഇക്ബാലിന് 1992 ഫെബ്രുവരി 21 ന് ആയിരുന്നു വാഹനാപകടത്തില്‍ പരിക്കേല്‍ക്കുന്നത്. അപകടത്തില്‍ നട്ടെല്ലിനായിരുന്നു ഗുരുതര പരിക്ക്.

ഇതേ തുടര്‍ന്ന് ഇക്ബാലിന് അരയ്ക്കു താഴേയ്ക്ക് ചലനശേഷി നഷ്ടപ്പെട്ടു. ഇരിക്കാനോ മലര്‍ന്നു കിടക്കാനോ കഴിയില്ലാത്തതിനാല്‍ 32 വര്‍ഷമായി കമിഴ്ന്നുകിടന്നാണു ജീവിതം. തുടര്‍ ചികിത്സയ്ക്കായി ഒരുപാട് വാതിലുകള്‍ മുട്ടിയെങ്കിലും ഫലമുണ്ടായില്ല. ദുരിത ജീവിതത്തിന്റെ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സഹായഹസ്തവുമായി യൂസഫലി എത്തിയത്.

കഴിഞ്ഞ ദിവസം ഇക്ബാലിന്റെ വീട്ടിലെത്തി ലുലു ഇന്ത്യ മീഡിയ ഹെഡ് എന്‍ബി സ്വരാജ് അഞ്ച് ലക്ഷം രൂപയുടെ ഡിഡി കൈമാറി. യൂസഫലിയുടെ സഹായത്തിന് ജീവിതം മുഴുവന്‍ കടപ്പെട്ടിരിക്കുമെന്നാണ് ഇക്ബാല്‍ പറഞ്ഞു.

Latest Stories

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ

പരാതിയില്‍ കഴമ്പില്ലെന്ന് പൊലീസ് റിപ്പോര്‍ട്ട്; ലക്ഷ്മിപ്രിയയ്ക്കും എസ്‌ഐ രേഷ്മയ്ക്കുമെതിരെ പരാതിയുമായി കോടതിയെ സമീപിക്കുമെന്ന് അന്‍സിബ ഹസന്‍

'ജൂൺ 15 മുതൽ കെഎസ്ആർടിസി ഓർ‌ഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനും സൗജന്യ യാത്ര, പ്രിയദർശിനി എന്ന പേരിൽ പദ്ധതി'; മുഖ്യമന്ത്രി