ഒരു ജപ്പാനീസ് ആള്‍ക്കുരങ്ങന്‍ നിലമ്പൂരില്‍ തിരിച്ചെത്തിയത്രേ; അന്‍വറിന് മറുപടിയുമായി വി എസ് ജോയ്

പി വി അന്‍വറിന്റെ വിമര്‍ശനത്തിന് അതേനാണയത്തില്‍ മറുപടിയുമായി മലപ്പുറം ഡിസിസി പ്രസിഡന്റ് അഡ്വ. വി എസ് ജോയ്. ആഫ്രിക്കയില്‍ നിന്നും തിരിച്ചെത്തിയ പി വി അന്‍വര്‍ എംഎല്‍എ ഇന്ന് മലപ്പുറത്ത് വച്ച് മാധ്യമങ്ങളെ കണ്ടിരുന്നു. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് അടിച്ചുവാരാന്‍ യോഗ്യതയില്ലാത്ത ഒരുത്തന്‍ അധ്യക്ഷ പദവിയില്‍ ഇരിക്കുമ്പോള്‍ അതിനപ്പുറവും പറയും, ചുരത്തില്‍ കാണുന്ന കുട്ടികുരങ്ങന്മാരെ പോലെയാണ് ഇവരെന്നും അന്‍വര്‍ പറഞ്ഞിരുന്നു. ഇതിന് മറുപടിയെന്നോണമാണ് വി എസ് ജോയിയുടെ ഫേസ്ബുക്ക് കുറിപ്പ്.

‘പ്രീയരെ സന്തോഷ വാര്‍ത്ത, നിലമ്പൂരില്‍ നിന്നും അപ്രത്യക്ഷനായി ആഫ്രിക്കന്‍ വനാന്തരങ്ങളില്‍ പ്രത്യക്ഷപ്പെട്ട മരം ചാടിയായ ഒരു ജപ്പാനീസ് ആള്‍ക്കുരങ്ങന്‍ നിലമ്പൂരില്‍ തിരിച്ചെത്തിയത്രേ എന്തൊക്കെയോ കാരണങ്ങള്‍കൊണ്ട് സമനില തെറ്റിയത് കൊണ്ടാകാം തെറിവിളിയാണ് സാറെ ഇപ്പോ മൂപ്പരുടെ മെയിന്‍’ – ജോയ് ഫേസ്ബുക്കില്‍ കുറിച്ചു.

മന്ത്രിപദം നല്‍കിയാല്‍ മാത്രമേ താന്‍ തിരിച്ചുവരികയുള്ളൂ എന്ന് പറഞ്ഞ മലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയിക്കെതിരെ നേരത്തെ അന്‍വര്‍ പരാമര്‍ശം നടത്തിയിരുന്നു. തനിക്കെതിരായ വിവാദങ്ങള്‍ പ്രതിപക്ഷം സൃഷ്ടിച്ചതാണെന്നും ജനങ്ങള്‍ക്കിടയില്‍ യാതൊരു പ്രശ്‌നവുമില്ലെന്നും നിലമ്പൂര്‍ എം.എല്‍.എ പി.വി. അന്‍വര്‍ പറഞ്ഞിരുന്നു. ആഫ്രിക്കയില്‍നിന്ന് മടങ്ങിയെത്തിയശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം