ഒറ്റപ്പാലത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു, മകള്‍ക്കും പരിക്ക്

പാലക്കാട് ഒറ്റപ്പാലം കോതകുറുശിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കിഴക്കേപുരയ്ക്കല്‍ രജനിയാണ് (37) കൊല്ലപ്പെട്ടത്. ഭര്‍ത്താവ് കൃഷ്ണദാസനെ (48) പൊലീസ് അറസ്റ്റ് ചെയ്തു. മകള്‍ക്കും അക്രമത്തില്‍ പരുക്കേറ്റു.

കുടുംബവഴക്കാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവമുണ്ടായത്. ഉറങ്ങിക്കിടക്കുകയായിരുന്ന രജനിയെയും മകളെയും കൃഷ്ണദാസ് വെട്ടുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അയല്‍വാസികളാണ് വിവരം പൊലീസില്‍ അറിയിച്ചത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കൃഷ്ണദാസ് ഏറെ അസ്വസ്ഥനായിരുന്നുവെന്ന് അയല്‍വാസികള്‍ പറഞ്ഞു. കഴുത്തില്‍ ഗുരുതരമായി പരുക്കേറ്റ മകള്‍ ചികിത്സയിലാണ്. കസ്റ്റഡിയിലെടുത്ത കൃഷ്ണദാസിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ