റീല്‍സ് കാണുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന; ഇന്ത്യയില്‍ ആദ്യ ഡാറ്റ സെന്റര്‍ സ്ഥാപിക്കാനൊരുങ്ങി മെറ്റ

റീല്‍സുകളോടുള്ള ഇന്ത്യക്കാരുടെ ജനപ്രീതി വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് ഇന്ത്യയില്‍ ആദ്യത്തെ ഡാറ്റ സെന്ററിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് മെറ്റ. ഇന്ത്യക്കാര്‍ക്ക് ചെറുവീഡിയോകളോടുള്ള താത്പര്യം വര്‍ദ്ധിച്ചതാണ് പുതിയ നീക്കത്തിന്റെ കാരണം. ടിക് ടോക്കിന് നിരോധനം ഏര്‍പ്പെടുത്തിയതോടെയാണ് റീല്‍സ് പ്രേമികളുടെ എണ്ണം വര്‍ദ്ധിച്ചത്.

ആദ്യഘട്ടത്തില്‍ 10 മുതല്‍ 20 വരെ മെഗാവാട്ട് ശേഷിയുള്ള ചെറു ഡാറ്റ സെന്റര്‍ സ്ഥാപിക്കുന്നതിന്റെ സാധ്യതകളാണ് മെറ്റയുടെ നീക്കം. ഇതിനായി മെറ്റ വകയിരുത്തുന്ന തുക സംബന്ധിച്ച് വ്യക്തതയുണ്ടായിട്ടില്ല. ടയര്‍ ഫോര്‍ ഡാറ്റ സെന്റര്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നതിന് 50 മുതല്‍ 60 കോടി രൂപ വരെയാണ് ചെലവ്.

ഡാറ്റ സെന്റര്‍ നിലവില്‍ വരുന്നതോടെ 500 മുതല്‍ 1200 കോടി രൂപ വരെയാണ് മെറ്റ ഇന്ത്യയില്‍ നിക്ഷേപിക്കാനൊരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. 2020 ജൂലൈയിലാണ് ഇന്ത്യയില്‍ ഇന്‍സ്റ്റാഗ്രാം റീല്‍സ് കൊണ്ടുവന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ