ആസിഡ് ആക്രമണത്തിലും ഒടുങ്ങാത്ത പക; ഒടുവില്‍ ഷാള്‍ കഴുത്തില്‍ കുരുക്കി ഭാര്യയെ കൊലപ്പെടുത്തി; ഭര്‍ത്താവ് അറസ്റ്റില്‍

കോട്ടയം മാടപ്പള്ളിയില്‍ ഭാര്യയുടെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയ ഭര്‍ത്താവ് അറസ്റ്റില്‍. അറയ്ക്കല്‍ വീട്ടില്‍ ഷിജിയാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഷിജിയുടെ ഭര്‍ത്താവ് മാടപ്പള്ളി സ്വദേശി സനീഷ് ജോസഫ് കേസില്‍ അറസ്റ്റിലായി. ഷിജിയ്ക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ കേസില്‍ കഴിഞ്ഞ ദിവസമാണ് സനീഷ് ജാമ്യത്തിലിറങ്ങിയത്.

കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം നടന്നത്. കേസില്‍ ജാമ്യത്തിലിറങ്ങിയ സനീഷിനെ കാണാനെത്തിയതായിരുന്നു ഷിജി. ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് സനീഷ് ഷിജിയെ ആക്രമിക്കുകയായിരുന്നു. ഷിജി ധരിച്ചിരുന്ന ഷാള്‍ ഉപയോഗിച്ച് പ്രതി കഴുത്തില്‍ കുരുക്കിയാണ് കൊല നടത്തിയത്.

സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ തെങ്ങണയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഷിജിയ്ക്ക് നേരെ പ്രതി ആസിഡ് ആക്രമണം നടത്തിയത്. കേസില്‍ പത്തനംതിട്ട പൊലീസ് ആയിരുന്നു സനീഷിനെ അറസ്റ്റ് ചെയ്തത്. ഇരുവര്‍ക്കുമിടയില്‍ തര്‍ക്കങ്ങള്‍ പതിവായിരുന്നെന്ന് പൊലീസ് പറയുന്നു.

Latest Stories

'കരഞ്ഞ് കാലുപിടിച്ചിട്ടും ബലാത്സംഗം ചെയ്തു, പല പ്രാവശ്യം ഭീഷണിപ്പെടുത്തി'; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസിൽ മൊഴി നൽകി പരാതിക്കാരി

'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്‌

'പിന്തുണച്ചവർക്ക് നന്ദി, കള്ളക്കഥ കോടതിയിൽ തകർന്ന് വീണു'; യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് ദിലീപ്

'അവൾക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കൽ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം കുറ്റക്കാർ; വിധി പന്ത്രണ്ടിന്

നടിയെ ആക്രമിച്ച കേസ്; ബലാത്സംഗം തെളിഞ്ഞു, പൾസർ സുനി അടക്കം 6 പ്രതികൾ കുറ്റക്കാർ

പള്‍സര്‍ സുനി, ദിലീപ് ഉൾപ്പടെ പ്രതികൾ കോടതിയിൽ, നീതി പ്രതീക്ഷയിൽ അതിജീവിത; നടിയെ ആക്രമിച്ച കേസിൽ വിധി കാത്ത് കേരളം

തൃശൂരിൽ കാട്ടാന ആക്രമണം; 70കാരന് ദാരുണാന്ത്യം

‘കാവ്യയുമായുള്ള ബന്ധം തന്നെ ആദ്യം അറിയിച്ചത് അതിജീവിതയെന്ന് ദിലീപ് സംശയിച്ചിരുന്നു’; മഞ്ജു വാര്യരുടെ മൊഴി കേസില്‍ നിര്‍ണായകമാകും