കൊച്ചി നഗരത്തിന് ഒത്തനടുവില്‍ ഒരു വനം; പുലര്‍ച്ചെ മതിലിലെ കമ്പിയില്‍ കോര്‍ത്ത നിലയില്‍ മൃതദേഹം; ഇരുട്ടില്‍ തപ്പി പൊലീസ്

കൊച്ചി നഗരത്തിലെ മംഗളവനത്തില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വ്യക്തിയെ തിരിച്ചറിഞ്ഞു. കമ്പി നട്ടെല്ലില്‍ തുളച്ചുകയറിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ജാര്‍ഖണ്ഡ് വെസ്റ്റ് സിങ്ഭും ജില്ലക്കാരനായ ബഹാദൂര്‍ സന്‍ഡി ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. ഡിസംബര്‍ 14ന് ആയിരുന്നു മൃതദേഹം കണ്ടെത്തിയത്.

കമ്പി നട്ടെല്ലില്‍ തറച്ചു കയറിയതാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. മരണത്തില്‍ ദുരൂഹതകള്‍ ഉള്ളതായി സൂചനകളില്ലെന്നാണ് പൊലീസിന്റെ വാദം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷം മാത്രമേ വിഷയത്തില്‍ കൂടുതല്‍ വ്യക്തത ലഭിക്കൂവെന്നും പൊലീസ് അറിയിച്ചു. സിഎംആര്‍എഫ്ഐ ഓഫീസിന് മുന്‍വശത്തുള്ള ഗേറ്റില്‍ കോര്‍ത്ത നിലയിലായിരുന്നു മൃതദേഹം.

മംഗളവനം ജീവനക്കാരനായിരുന്നു മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. യുവാവിന്റെ ഭാര്യയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. മരിച്ച ബഹാദൂര്‍ സന്‍ഡിയും കുടുംബവും കൊച്ചി നഗരത്തില്‍ താത്കാലിക ടെന്റ് കെട്ടി താമസിക്കുകയായിരുന്നു. ബഹാദൂര്‍ സന്‍ഡി വിവിധ ജോലികള്‍ നോക്കിയാണ് കുടുംബം പുലര്‍ത്തിയിരുന്നത്.

കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം കളമശേരി ശ്മശാനത്തില്‍ സംസ്‌കരിക്കുന്നതിനായി വിട്ടുകൊടുക്കും.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ