"ഒരു കോർപറേറ്റ് പാർട്ടി", ട്വന്റി20 ലോക്സഭാ സ്ഥാനാർഥി കോൺഗ്രസിൽ; കൊച്ചി കോർപറേഷനിൽ മത്സരിക്കും

2024ൽ എറണാകുളം ലോക്സഭാ മണ്ഡലത്തിൽ ട്വന്റി 20 സ്ഥാനാർഥിയായി മത്സരിച്ചയാൾ കോൺഗ്രസിൽ ചേർന്നു. ട്വന്റി 20യിൽനിന്ന് രാജി വച്ച ആന്റണി ജൂഡിയാണ് ഇന്ന് കോൺഗ്രസിൽ ചേർന്നത്. ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് ഉൾപ്പെടെയുള്ള നേതാക്കളുടെ സാന്നിധ്യത്തിലാണ് ആന്റണി കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്.

തദ്ദേശ തിരഞ്ഞെടുപ്പിൽ കൊച്ചി കോർപറേഷനിലെ 10-ാം ഡിവിഷനായ രവിപുരത്ത് ആന്റണി ജൂഡി മത്സരിക്കും. ട്വന്റി 20 സ്ഥാപകൻ സാബു ജേക്കബിനെ വിമർശിച്ചു കൊണ്ടാണ് ആന്റണി ജൂഡി പാർട്ടി വിട്ടത്. ട്വന്റി 20 ഒരു കോർപറേറ്റ് പാർട്ടിയാണെന്നു പറഞ്ഞ ആന്റണി ജൂഡി, ജനങ്ങളുടെ കാര്യങ്ങൾ പറയാൻ ആ പാർട്ടിയില്‍ വേദിയില്ലെന്നും ആന്റണി കുറ്റപ്പെടുത്തി.

‘‘അദ്ദേഹം തീരുമാനിക്കുന്ന കാര്യങ്ങൾ മാത്രം നടപ്പാകുന്ന സംഘടനയാണ് ട്വന്റി 20. അത് ചോദ്യം ചെയ്തപ്പോഴെല്ലാം മാറ്റി നിർത്തപ്പെട്ടു എന്ന വേദനയുണ്ട്. അതിൽ പ്രതിഷേധിച്ചുകൊണ്ടും ഇനിയും ജനങ്ങളെ വിഡ്ഢികളാക്കാതിരിക്കാനുമാണ് ട്വന്റി 20യിൽ നിന്നു രാജി വച്ചത്’’ – ജൂഡി പറഞ്ഞു.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ