കോട്ടയത്ത് തോട്ടിലേക്ക് മറിഞ്ഞ കാര്‍ മലവെളളത്തില്‍ ഒലിച്ചു പോയി, ഒരാള്‍ മരിച്ചു

കോട്ടയം തിടനാട് വെട്ടിക്കുളത്ത് കാര്‍ തോട്ടിലേക്ക് മറിഞ്ഞ് ഒരാള്‍ യുവാവ് മരിച്ചു. വെട്ടികുളം സ്വദേശിയായ സിറില്‍ (35 ) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് നടക്കാനിറങ്ങിയ നാട്ടുകാരില്‍ ചിലര്‍ വാഹനം തോട്ടില്‍ കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സിറില്‍ ആണ് മരിച്ചതെന്ന് മനസിലാകുന്നത്.

സിറിലിനെ ഉടന്‍ തന്നെ പുറത്തെത്തിച്ചെങ്കിലും മരിച്ചതായാണ് രക്ഷാപ്രവര്‍ത്തനം നടത്തിയവര്‍ പറയുന്നത്. ഡ്രൈവറായ സിറില്‍ തമിഴ്നാട്ടില്‍ പോയശേഷം മടങ്ങുന്നതിനിടെ നിയന്ത്രണം നഷ്ടമായി കാര്‍ തോട്ടിലേക്ക് മറിഞ്ഞതാകാമെന്നാണ് പൊലീസ് നിഗമനം.

തിടനാട് പൊലീസ് മേല്‍നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിന് ശേഷം മൃതദേഹം മെഡിക്കല്‍ കോളജിലേക്ക് മാറ്റും.

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്