ഫാസിസ്റ്റ് ശക്തികൾക്കെതിരെ വിശാല സഖ്യം വേണമെന്ന് സിപിഐ

ഫാസിസ്റ്റ് ശക്തികള്‍ക്കെതിരേ പോരാടാന്‍ കോണ്‍ഗ്രസിനെ ഉള്‍പ്പെടുത്തി ദേശീയ തലത്തിൽ വിശാല ഐക്യം വേണമെന്ന് സിപിഐ. ദേശീയ എക്സിക്യൂട്ടീവിന് സമര്‍പ്പിച്ച കരട് രാഷ്ട്രീയ പ്രമേയത്തിലാണ് സിപിഐ ഈ ആവശ്യം ഉന്നയിച്ചത്.

ബിജെപിയെ മുഖ്യശത്രുവായി കണ്ട് എല്ലാവരും ഒന്നിച്ച് നില്‍ക്കണമെന്ന അഭിപ്രായം സിപിഎമ്മിന്റെ ദേശീയ നേതൃത്വത്തിന് മുന്നിൽ ഉയര്‍ന്ന കാര്യമായിരുന്നു. എന്നാല്‍ ഇതിനെ ഏറ്റവും കൂടുതല്‍ എതിര്‍ത്തിരുന്നത് സിപിഎം കേരള ഘടകമായിരുന്നു.

രാജ്യസഭയിലേക്കുള്ള യെച്ചൂരിയുടെ തിരഞ്ഞെടുപ്പ് പോലും കേരളഘടകത്തിന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് നടന്നിരുന്നില്ല. ഇതേതുടർന്ന് സമർപ്പിച്ച കരട് രാഷ്ട്രീയ പ്രമേയത്തിന് ദേശീയ എക്സിക്യൂട്ടീവ് അംഗീകാരം നല്‍കി. ഈ രാഷ്ട്രീയ പ്രമേയം 23-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനാണ് പാർട്ടി തീരുമാനം. ഇതിനിടെയാണ് സിപിഐ കോണ്‍ഗ്രസിനോടുള്ള പൊതുനിലപാട് സംബന്ധിച്ച് രാഷ്ട്രീയ പ്രമേയം തന്നെ ദേശീയ നേതൃത്വത്തിന് മുന്നില്‍ സമര്‍പ്പിച്ചിരിക്കുന്നത്.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്