ഗുണ്ട ലിസ്റ്റില്‍ ഉള്‍പ്പെട്ട പ്രതിയുടെ പിതാവില്‍ നിന്ന് കൈക്കൂലി വാങ്ങി; പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

ഗുണ്ട ലിസ്റ്റില്‍ ഉള്‍പ്പെട്ട പ്രതിയുടെ പിതാവില്‍ നിന്ന് കൈക്കൂലി വാങ്ങിയ കേസില്‍ പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ ഷബീറിനെയാണ് സസ്‌പെന്റ് ചെയ്തത്. നേരത്തെ തുമ്പ പൊലീസ് സ്റ്റേഷനിലാണ് ഇയാള്‍ ജോലി നോക്കിയിരുന്നത്.

ഗുണ്ട ലിസ്റ്റില്‍ ഉള്‍പ്പെട്ട പ്രതിയുടെ പിതാവില്‍ നിന്ന് ഗൂഗിള്‍ പേ വഴി 2000 രൂപ കൈക്കൂലി വാങ്ങിയിരുന്നു. പിന്നാലെ അന്വേഷണ വിധേയമായി മ്യൂസിയം സ്റ്റേഷനിലേക്ക് സ്ഥലം മാറ്റുകയായിരുന്നു. എന്നാല്‍ ഷബീര്‍ ഇവിടെയും തന്റെ ക്രിമിനല്‍ ബന്ധങ്ങള്‍ തുടര്‍ന്നിരുന്നതായി സ്‌പെഷല്‍ ബ്രാഞ്ച് കണ്ടെത്തി.

സ്‌പെഷല്‍ ബ്രാഞ്ച് ഷബീറിന്റെ ക്രിമിനല്‍ ബന്ധങ്ങളെ കുറിച്ച് മേലുദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തു. ഇതേ തുടര്‍ന്നാണ് ഷബീറിനെ സസ്‌പെന്റ് ചെയ്തത്. കെ റെയില്‍ സമര കാലത്ത് മംഗലപുരത്ത് സമരക്കാരെ ചവിട്ടി വീഴ്ത്തിയതിനും ഇയാള്‍ക്കെതിരെ കേസുണ്ട്. അന്നും ഇയാളെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Latest Stories

‘മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ’; തിരഞ്ഞെടുപ്പ് മുദ്രാവാക്യം വേണ്ടത്ര ആകർഷിക്കാൻ കഴിഞ്ഞില്ലെന്ന് സിപിഐഎം

ഇന്ത്യന്‍ നിയമത്തിന്റെ വലിയ ദുരുപയോഗമാണ് ഇഡി നടത്തിയതെന്ന് ഡല്‍ഹി ഹൈക്കോടതി; ഇഡി നടപടികള്‍ ദുരുദ്ദേശപരം മാത്രമല്ല അധികാര ദുര്‍വിനിയോഗം കൂടിയാണെന്ന് കോടതി; ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബിര്‍ പുര്‍കായസ്തയ്‌ക്കെതിരായ എഫ്‌ഐആറും ഇഡി കേസും റദ്ദാക്കി കോടതി

തേവര പാലത്തില്‍ ലോറി നിയന്ത്രണം വിട്ട് അപകടം; പാലത്തിന്റെ കൈവരി തകര്‍ത്ത് തൂങ്ങിക്കിടന്ന് ലോറി; ഉയർത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു

സൗജന്യ യാത്രയിൽ തർക്കം; പണം മുൻകൂർ വേണമെന്ന് കെഎസ്ആർടിസി, ചെലവായ തുക മാസാവസാനം നൽകാമെന്ന് സർക്കാർ

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല; കൊല്ലം ജില്ലയിലും രോഗം സ്ഥിരീകരിച്ചു, രണ്ട് വിദ്യാർത്ഥികൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ

'ശരിതെറ്റുകൾ കാലം തെളിയിക്കട്ടെ, ജനങ്ങളെ ചേർത്ത് പിടിച്ച് ഏറ്റവും മികച്ച ശാസ്ത്രീയ പ്രതിരോധം തീർക്കുക എന്നതാണ് അനിവാര്യം'; വീണ ജോർജ്

രാത്രികാലങ്ങളിൽ ലൈറ്റുകൾ തെളിക്കാതെ കപ്പലുകൾ കടത്തി; 'ഓപ്പറേഷൻ പ്രൊജക്ട് ഫ്രീഡം' വഴി ഇറാൻ അറിയാതെ 10 കോടി ബാരൽ എണ്ണ കടത്തിയതായി ട്രംപ്

ശബരില സ്വർണക്കൊള്ള ആരോപണം; എ പത്മകുമാറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം

'370 രൂപയുടെ ബിരിയാണിക്ക് പകരം ലൈംഗിക പ്രീണനം'; ചർച്ചയായി സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പ്രണിത് മോറിന്റെ ഷോ

കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത അധ്യാപികയ്ക്ക് സസ്പെൻഷൻ