സംസ്ഥാനത്ത് വീണ്ടും നിപ: മലപ്പുറം ജില്ലയിൽ മരിച്ച 24കാരന് രോഗം സ്ഥിരീകരിച്ചു; തിരുവാലി ഗ്രാമപഞ്ചായത്തിൽ ജാഗ്രതാ നിര്‍ദേശം

മലപ്പുറം വണ്ടൂർ നടുവത്തൂരിൽ മരിച്ച 24കാരന് നിപ സ്ഥിരീകരിച്ചു. പുനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫലവും പോസിറ്റീവ് ആയതോടെയാണ് ഔദ്യോഗിക സ്ഥിരീകരണം വന്നത്. ഇതോടെ തിരുവാലി ഗ്രാമപഞ്ചായത്തിൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിപ്പിച്ചു. ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജാണ് വിവരങ്ങൾ പങ്കുവച്ചത്. അതേസമയം സംഭവത്തെ തുടര്‍ന്ന് തിരുവാലി ഗ്രാമപഞ്ചായത്തിൽ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിപ്പിച്ചിട്ടുണ്ട്.

ഇക്കഴിഞ്ഞ ദിവസം കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രിയില്‍ മരിച്ച 24 വയസുകാരനാണ് നിപ വൈറസ് സ്ഥിരീകരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ മരിച്ച യുവാവ് മസ്തിഷ്‌ക ജ്വരത്തിന്‍റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നുവെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ ഓഫീസര്‍ നടത്തിയ ഡെത്ത് ഇന്‍വെസ്റ്റിഗേഷനിലാണ് നിപ വൈറസ് സംശയിച്ചത്. ഉടന്‍ തന്നെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ വഴി ലഭ്യമായ സാമ്പിളുകള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അയക്കുകയായിരുന്നു.

തുടർന്ന് നടത്തിയ പരിശോധനയിൽ ഫലം പോസിറ്റീവ് ആയിരുന്നു. ഉടൻ തന്നെ ഇന്നലെ രാത്രിയില്‍ ആരോഗ്യവകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ അടിയന്തര ഉന്നതലയോഗം ചേര്‍ന്നിരുന്നു. പ്രോട്ടോകോള്‍ പ്രകാരമുള്ള എല്ലാ നടപടികളും സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. പ്രോട്ടോകോള്‍ പ്രകാരമുള്ള 16 കമ്മിറ്റികള്‍ ഇന്നലെ തന്നെ രൂപീകരിച്ചിരുന്നു. ഇതുകൂടാതെ ഔദ്യോഗിക സ്ഥീരീകരണത്തിനായി സാമ്പിളുകള്‍ പൂനെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അയക്കുകയും ചെയ്തു. ഇതിലാണ് നിപ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്.

യുവാവിന്റെ സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ എണ്ണം വീണ്ടും ഉയരുമെന്നാണ് സൂചന. പുതുക്കിയ ലിസ്റ്റിൽ 151 പേരാണ് ഉള്ളത്. നേരത്തെ 26 പേരായിരുന്നു ആരോഗ്യ വകുപ്പിന്റെ ലിസ്റ്റിൽ ഉണ്ടായിരുന്നത്. അതേസമയം തിരുവാലി പഞ്ചായത്തിൽ പനി ബാധിച്ച രണ്ടു പേരെ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ച സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്തണമെന്നാണ് ആരോഗ്യവകുപ്പ് അറിയിച്ചിരിക്കുന്നത്. തിരുവാലി പഞ്ചായത്തിൽ മാസ്ക് ധരിക്കുന്നത് നിര്‍ബന്ധമാക്കികൊണ്ട് ജില്ലാ ആരോഗ്യ വകുപ്പ് നിര്‍ദേശമിറക്കി. പ്രതിരോധ പ്രവര്‍ത്തനങ്ങളും തിരുവാലി പഞ്ചായത്തിൽ ഊര്‍ജിതമാക്കിയിട്ടുണ്ട്.

Latest Stories

ഭീകരവാദവും ഭിക്ഷാടനവും, മുന്‍പന്തിയില്‍ പാകിസ്ഥാന്‍ തന്നെ; പാക് പൗരന്മാര്‍ക്ക് ഇനി യുഎഇയില്‍ വിസ ലഭിക്കുക അതികഠിനം; പാക് ഭിക്ഷാടകരുടെ കണക്കുകള്‍ പുറത്ത്

തുര്‍ക്കി ഫാഷന്‍ ഇന്ത്യയില്‍ വേണ്ട; വസ്ത്രങ്ങളിലും തിരിച്ചടി നല്‍കി ഇന്ത്യന്‍ കമ്പനികള്‍; മിന്ത്ര-അജിയോ സൈറ്റുകള്‍ തുര്‍ക്കി ഉത്പന്നങ്ങള്‍ ഒഴിവാക്കി

LSG VS SRH: നിന്റെ ശമ്പളം മറന്നേക്ക്, തോൽവിക്ക് ഞാൻ എന്തിന് പൈസ തരണം; വീണ്ടും ഫൊപ്പായി ഋഷഭ് പന്ത്

പാലക്കാട് വീണ്ടും കാട്ടാന ആക്രമണം; ടാപ്പിംഗ് തൊഴിലാളിയ്ക്ക് ദാരുണാന്ത്യം

LSG VS SRH: വണ്ടിയിൽ കൊള്ളിക്കാതെടാ, പന്ത് വാവ ഉണ്ടാക്കുന്ന ചിലവ് തന്നെ സഹിക്കാൻ വയ്യ; ലക്‌നൗവിന് ഗംഭീര തുടക്കം

പ്രതിനിധി സംഘത്തിനൊപ്പം ആദ്യം പോകുന്നത് ഗയാനയിലേക്ക്; ഒടുവില്‍ അമേരിക്കയിലേക്ക്, പ്രതികരണവുമായി ശശി തരൂര്‍

ഇത് വീഴ്ചയല്ല, കുറ്റകൃത്യമാണ്; ജയശങ്കറിന്റേത് വിനാശകരമായ മൗനം'; പാകിസ്ഥാനെ അറിയിച്ച് നടത്തിയ ആക്രമണത്തില്‍ ഇന്ത്യക്ക് എത്ര യുദ്ധവിമാനങ്ങള്‍ നഷ്ടമായി?; ചോദ്യം ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി

ഇഡി ഉദ്യോഗസ്ഥരെല്ലാം ഹരിശ്ചന്ദ്രന്‍മാരാണെന്ന അഭിപ്രായമില്ല; ഇഡിയിലുള്ളത് അധികവും സഖാക്കളെന്ന് കെ സുരേന്ദ്രന്‍

IPL 2025: അവനെ ഇനി കൊല്‍ക്കത്തയ്ക്ക് വേണ്ട, അടുത്ത ലേലത്തില്‍ കൈവിടും, ഇങ്ങനെ പോയാല്‍ ശരിയാവില്ല, ടീമിന് ഒരു ഉപകാരവും ഇല്ലാത്തവനായി പോകരുത്

പുത്തന്‍ രൂപത്തില്‍ ഒരേയൊരു രാജാവ്‌.. 2025 ടൊയോട്ട ഫോർച്യൂണർ !