'അമ്മാ അച്ഛാ ഞാൻ പോകുന്നു, എന്റെ കളർ സെറ്റ് സുഹൃത്തിന് നൽകണം'; കത്തെഴുതി വീടുവിട്ടിറങ്ങി വിദ്യാർത്ഥി, പൊലീസ് അന്വേഷണം തുടങ്ങി

തിരുവനന്തപുരം കാട്ടാക്കടയിൽ കത്തെഴുതി വെച്ച ശേഷം എട്ടാം ക്ലാസ് വിദ്യാർഥി വീടുവിട്ടിറങ്ങി. കാട്ടാക്കട ആനക്കോട് അനിശ്രീയിൽ (കൊട്ടാരം വീട്ടിൽ) അനിൽകുമാറിന്റെ മകൻ ഗോവിന്ദനെ(13) ആണ് ഇന്ന് പുലർച്ചെ മുതൽ കാണാതായത്.

‘അമ്മാ അച്ഛാ ഞാൻ പോകുന്നു, എന്റെ കളർ സെറ്റ് എട്ട് എയിലെ ആദിത്യന് നൽകണം. ഞാൻ പോകുന്നു, എന്ന് സ്വന്തം ഗോവിന്ദൻ’- എന്ന് കുറിപ്പ് എഴുതി വെച്ച ശേഷമായിരുന്നു കുട്ടി വീടുവിട്ടത്. സംഭവത്തിൽ കാട്ടാക്കട പോലീസ് അന്വേഷണം ആരംഭിച്ചു.

കുടചൂടി കുട്ടി നടന്നുപോകുന്നതിന്റെ ദൃശ്യങ്ങൾ പട്ടകുളം പ്രദേശത്തെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. പാന്റ്സും ഷർട്ടുമായിരുന്നു വേഷം. പുലർച്ചെ 5.30നുള്ള ദൃശ്യങ്ങളാണ് ഇത്. കള്ളിക്കാട് ചിന്തലയ സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിയാണ് ഗോവിന്ദൻ. കുട്ടിയെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ കാട്ടാക്കട പോലീസ് സ്റ്റേഷന്‍ 04712290223 എന്ന നമ്പറിലോ 9895896890 നമ്പറിലോ അറിയിക്കുക.

Latest Stories

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്