കോട്ടയത്ത് നിന്ന് ഏഴാം ക്ലാസുകാരനെ കാണാനില്ല; കാണാതായത് സ്‌കൂള്‍ യൂണിഫോമില്‍

കോട്ടയത്ത് നിന്ന് ഏഴാം ക്ലാസുകാരനെ കാണാനില്ലെന്ന് പരാതി. കോട്ടയം കുറിച്ചി സ്വദേശി അദ്വൈതിനെയാണ് രാവിലെ മുതല്‍ കാണാതായത്. വാഴപ്പള്ളി സെന്റ് തെരേസാസ് സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. സുഹൃത്തുക്കളുടെ വീടുകളിലൊന്നും കുട്ടി എത്തിയതായി വിവരമില്ല. രാവിലെ ട്യൂഷന് പോയ വിദ്യാര്‍ത്ഥിയെയാണ് പിന്നീട് കാണാതായത്.

കുട്ടി യൂണിഫോമിട്ട് ടോര്‍ച്ചുതെളിച്ച് നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഏറെ വൈകിയിട്ടും കുട്ടി ട്യൂഷന്‍ ക്ലാസില്‍ നിന്നും തിരിച്ചെത്തിയില്ല. വീട്ടുകാര്‍ ആശങ്കയോടെ ട്യൂഷന്‍ ക്ലാസില്‍ വിളിച്ച് ചോദിച്ചപ്പോള്‍ ഇന്ന് കുട്ടി ക്ലാസിന് വന്നിരുന്നില്ലെന്ന മറുപടിയാണ് ലഭിച്ചത്.

തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് പ്രദേശത്ത് വിശദമായ അന്വേഷണം നടത്തി. ഒരു വിവരവും ലഭിക്കാതെ വന്നതോടെയാണ് ചിങ്ങവനം പൊലീസിന് പരാതി സമര്‍പ്പിച്ചത്. കുട്ടിയ്ക്കായി പൊലീസ് വിശദമായ അന്വേഷണം നടത്തുകയാണ്. ഉത്സവങ്ങള്‍ വല്ലാതെ ഇഷ്ടമുള്ള കുട്ടി അങ്ങനെ എവിടെയെങ്കിലും പോയതാണോ എന്ന് അന്വേഷിക്കുന്നുണ്ട്. കുട്ടിയെ കാണുന്നവര്‍ ബന്ധപ്പെടുക: 9497947162, 9539899286

Latest Stories

'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്‌

'പിന്തുണച്ചവർക്ക് നന്ദി, കള്ളക്കഥ കോടതിയിൽ തകർന്ന് വീണു'; യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് ദിലീപ്

'അവൾക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കൽ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം കുറ്റക്കാർ; വിധി പന്ത്രണ്ടിന്

നടിയെ ആക്രമിച്ച കേസ്; ബലാത്സംഗം തെളിഞ്ഞു, പൾസർ സുനി അടക്കം 6 പ്രതികൾ കുറ്റക്കാർ

പള്‍സര്‍ സുനി, ദിലീപ് ഉൾപ്പടെ പ്രതികൾ കോടതിയിൽ, നീതി പ്രതീക്ഷയിൽ അതിജീവിത; നടിയെ ആക്രമിച്ച കേസിൽ വിധി കാത്ത് കേരളം

തൃശൂരിൽ കാട്ടാന ആക്രമണം; 70കാരന് ദാരുണാന്ത്യം

‘കാവ്യയുമായുള്ള ബന്ധം തന്നെ ആദ്യം അറിയിച്ചത് അതിജീവിതയെന്ന് ദിലീപ് സംശയിച്ചിരുന്നു’; മഞ്ജു വാര്യരുടെ മൊഴി കേസില്‍ നിര്‍ണായകമാകും

നീതി കിട്ടുമെന്ന പ്രതീക്ഷയിൽ അതിജീവിത, ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ ഹാജരാകും; കോളിളക്കം സൃഷ്‌ടിച്ച കേസിന്റെ വിധി ഇന്ന്