സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതിയ്ക്ക് നീക്കം; സര്‍ക്കാരിനെതിരെ ഗുരുതര അഴിമതിയാരോപണവുമായി രമേശ് ചെന്നിത്തല

സര്‍ക്കാരിനെതിരെ ഗുരുതര അഴിമതിയാരോപണവുമായി രമേശ് ചെന്നിത്തല. സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതിയ്ക്ക് നീക്കം നടക്കുകയാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. സഹകരണ വകുപ്പിന്‍റെ കോമണ്‍ സോഫ്റ്റ്‍വെയര്‍ പദ്ധതിയിൽ അഴിമതിയുണ്ടെന്നാണ് ആരോപണം.

ടാറ്റ കണ്‍സള്‍ട്ടന്‍സിക്ക് ‌(ടിസിഎസ്) നൽകേണ്ട കരാര്‍ ദിനേശ് ബീഡി സഹകരണ സംഘത്തിന് നൽകുകയാണെന്നും പുതുക്കിയ നിബന്ധന ഉള്‍പ്പെടുത്തി വീണ്ടും ടെണ്ടര്‍ വിളിച്ചുവെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. കണ്ണൂർ കേന്ദ്രീകരിച്ചുള്ള രണ്ട് സൊസൈറ്റുകൾക്ക് മാത്രം പങ്കെടുക്കാവുന്ന വിധത്തിൽ മാനദണ്ഡം പുതുക്കുകയായിരുന്നു. ടിസിഎസിനെ മനപൂർവ്വം ഒഴിവാക്കിയാണ് ടെണ്ടർ മാനദണ്ഡം ഉണ്ടാക്കിയത്.

കണ്ണൂരിലെ സഹകരണ സംഘങ്ങൾ മാത്രം ടെണ്ടറിൽ പങ്കെടുത്തത് ദുരൂഹമാണ്. 250 സഹകരണ സംഘങ്ങളിലേക്ക് സോഫ്റ്റ്‍വെയര്‍ നൽകാൻ ദിനേശ ബീഡി സഹകരണ സംഘം ക്വോട്ട് ചെയ്തത് 58 കോടിയാണ്.ഭീമമായ സാമ്പത്തിക അഴിമതി പദ്ധതിക്ക് പിന്നിലുണ്ട്. യുഡിഎഫ് അധികാരത്തിൽ വന്നാൽ ടെണ്ടർ റദ്ദാക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ