ആദ്യദിനം യാത്രക്കാര്‍ 6,559 പേര്‍; രാജ്യത്തെ ആദ്യ വാട്ടര്‍ മെട്രോ ഹിറ്റ്

രാജ്യത്തെ ആദ്യ വാട്ടര്‍ മെട്രോ ഇരുകൈയും നീട്ടി സ്വീകരിച്ച് ജനങ്ങള്‍. ആദ്യ ദിവസം മെട്രോയില്‍ 6,559 പേരാണ് യാത്രക്കാരായി എത്തിയത്. വലിയ രീതിയിലുള്ള ടിക്കറ്റ് വരുമാനവും ഇതുവഴി ലഭിച്ചു. കൊച്ചി ജലമെട്രോയെ ജനങ്ങള്‍ ഇരു കൈയും നീട്ടി സ്വീകരിച്ചു.

വിദേശികള്‍ ഉള്‍പ്പെടെ ആദ്യ ദിനത്തില്‍ ജലമെട്രോയില്‍ യാത്ര ചെയ്തതത് 6,559 പേര്‍. വന്‍ തിരക്ക് കാരണം പലര്‍ക്കും യാത്ര ചെയ്യാനാകാതെ തിരിച്ച് പോകേണ്ടി വന്നു.

എന്നാല്‍ ടിക്കറ്റ് വില്‍പ്പന വഴി എത്ര വരുമാനം ലഭിച്ചുവെന്ന് കെ.എം.ആര്‍.എല്‍ പ്രസിദ്ധപ്പെടുത്തിയിട്ടില്ല. വരും ദിവസങ്ങളില്‍ ഈ വിവരം പുറത്തുവിടുമെന്നാണ് കെ എം ആര്‍ എല്‍ അധികൃതര്‍ വ്യക്തമാക്കുന്നത്. രാത്രി 8 മണിയോടെ ബോട്ട് സര്‍വ്വീസ് അവസാനിച്ചപ്പോഴും ആദ്യ യാത്രയുടെ ഭാഗമായതിന്റെ ആവേശത്തിലായിരുന്നു മുഴുവന്‍ യാത്രക്കാരും.

എറണാകുളം ജില്ലയ്ക്ക് പുറത്തു നിന്നുള്ളവരും ആദ്യ ദിനത്തില്‍ കൊച്ചി വാട്ടര്‍ മെട്രോയില്‍ യാത്ര ചെയ്യാനായി എത്തിയിരുന്നു. ടെര്‍മിനലില്‍ നിന്ന് സ്മാര്‍ട്ട് കാര്‍ഡുകള്‍ വിതരണം ചെയ്ത് തുടങ്ങി. കൂടുതല്‍ പേരിലേക്ക് സ്മാര്‍ട്ട് കാര്‍ഡുകള്‍ എത്തുന്നതോടെ ടിക്കറ്റിനായുള്ള ക്യൂ കുറയുമെന്ന പ്രതീക്ഷയിലാണ് കെഎംആര്‍എല്‍.

വിശാലമായ പാര്‍ക്കിംഗ് സൗകര്യവും യാത്രകാര്‍ക്ക് മികച്ച അനുഭവമാണ് സമ്മാനിച്ചത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ