ശമ്പളം നല്‍കാന്‍ 65 കോടി വേണം; സര്‍ക്കാരിനോട് സഹായം അഭ്യര്‍ത്ഥിച്ച് കെ.എസ്.ആര്‍.ടി.സി

ശമ്പള പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാരിനോട് 65 കോടി രൂപയുടെ ധനസഹായം അഭ്യര്‍ത്ഥിച്ച് കെഎസ്ആര്‍ടിസി. ഏപ്രില്‍ മാസത്തെ ശമ്പളം വിതരണം ചെയ്യുന്നതിന് വേണ്ടിയാണ് ഗതാഗത വകുപ്പ് ധനവകുപ്പിനോട് സഹായം തേടിയിരിക്കുന്നത്. 82 കോടി രൂപയാണ് ഏപ്രില്‍ മാസത്തെ ശമ്പള വിതരണത്തിന് ആവശ്യം. ഇതില്‍ 65 കോടിയാണ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

നേരത്തെ മാര്‍ച്ച് മാസത്തെ ശമ്പള വിതരണത്തിനായി സര്‍ക്കാര്‍ 30 കോടി രൂപ അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കെഎസ്ആര്‍ടിസി വീണ്ടും സഹായം അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് എല്ലാക്കാലവും ശമ്പളം നല്‍കാന്‍ സര്‍ക്കാരിന് കഴിയില്ലെന്നും പൊതുമേഖലാ സ്ഥാപനങ്ങള്‍ അതിനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തണമെന്നും അടുത്തിടെ ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞിരുന്നു.

ധനമന്ത്രി കെഎന്‍ ബാലഗോപാലും ഗതാഗതമന്ത്രിയുടെ പരാമര്‍ശത്തെ പിന്തുണച്ചിരുന്നു. തൊഴിലാളി യൂണിയനുകളുണ്ടാക്കിയ കരാര്‍ പ്രകാരം എല്ലാ മാസവും അഞ്ചാം തിയതിക്ക് മുമ്പ് തന്നെ ശമ്പളം നല്‍കണമെന്ന നിലപാടാണ് ജീവനക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. മറ്റ് പൊതുമേഖല സ്ഥാപനം പോലെ ലാഭം നോക്കിയല്ല കെഎസ്ആര്‍ടിസി പ്രവര്‍ത്തിക്കുന്നതെന്നും സിഐടിയു പറയുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ