58സെന്റ് സ്ഥലവും ഇരുനില വീടും 8:7ലക്ഷം രൂപക്ക്, സംശയം ഒന്നുമില്ലല്ലോ?: ഡീന്‍ കുര്യാക്കോസ്

ധര്‍മ്മടം നിയമസഭാ മണ്ഡലത്തിലേക്ക് നാമനിര്‍ദ്ദേശ പത്രികയോടൊപ്പം മുഖ്യമന്ത്രി പിണറായി വിജയൻ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ സ്വത്ത് വിവരം ചൂണ്ടിക്കാട്ടി ഇടുക്കി എം.പി ഡീന്‍ കുര്യാക്കോസിന്റെ വിമര്‍ശനം.

“കെഎം ഷാജിയുടെ വീടിന് മുന്ന് കോടി വില നിശ്ചയിച്ച വിജിലൻസിനും, ഈ,ഡി ക്കും പിണറായിലെ 58cent സ്ഥലവും ഒരു ഇരുനില വീടും 8:7ലക്ഷം രൂപക്ക് .സംശയം ഒന്നുമില്ലല്ലോ ആർക്കും ???” എന്ന് ഡീന്‍ കുര്യാക്കോസ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. പോസ്റ്റിൽ പിണറായി വിജയന്റെ വീടിന്റെ ചിത്രവും നൽകിയിട്ടുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയ്ക്കുമായി പിണറായിയിലെ വീടും സ്ഥലവും ഉൾപ്പെടെ ആകെ 86.95 ലക്ഷം രൂപയുടെ ഭൂസ്വത്ത് ഉണ്ടെന്നാണ് സത്യവാങ്മൂലത്തിലുള്ളത്. പിണറായിയുടെ പേരിൽ 51.95 ലക്ഷം രൂപയുടെ സ്വത്തും ഭാര്യയുടെ പേരിൽ 35 ലക്ഷം രൂപയുടെ സ്വത്തുമാണുള്ളത്. ബാങ്ക് നിക്ഷേപം, ഓഹരി ഇനത്തിലായി പിണറായി വിജയന് 204048 രൂപയും ഭാര്യക്ക് 2976717 രൂപയുമുണ്ട്. മുഖ്യമന്ത്രിയുടെ കൈയ്യില്‍ പണമായി 10,000 രൂപയും ഭാര്യയുടെ കൈയ്യില്‍ 2000 രൂപയുമാണുള്ളത്. 3.30 ലക്ഷം രൂപയുടെ സ്വര്‍ണമാണ് ഭാര്യയ്ക്കുള്ളത്. കണ്ണൂർ ഇന്റർനാഷനൽ എയർപോർട്ട് ലിമിറ്റഡിൽ(കിയാൽ) പിണറായി വിജയന് ഒരു ലക്ഷം രൂപയുടെയും ഭാര്യ കമലയ്ക്ക് 2 ലക്ഷം രൂപയുടെയും ഓഹരിയുണ്ട്. പിണറായിക്കോ ഭാര്യയ്ക്കോ സ്വന്തമായി വാഹനമില്ല. ബാങ്ക് വായ്പയോ മറ്റ് ബാധ്യതകളോയില്ലെന്നും സത്യവാങ്മൂലം ചൂണ്ടിക്കാട്ടുന്നു. മലയാളം കമ്മ്യൂണിക്കേഷനില്‍ 10,000 രൂപയുടെ ഓഹരിയും ഭാര്യയ്ക്ക് 20,000 രൂപയുടെ ഓഹരിയുമുണ്ട്.

3 കേസുകളുടെ കാര്യവും പത്രികയോടൊപ്പമുള്ള സത്യവാങ്മൂലത്തിൽ പരാമർശിച്ചിട്ടുണ്ട്. പിണറായി വിജയൻ ടി.നന്ദകുമാറിനെതിരെ നൽകിയ നഷ്ടപരിഹാര കേസുമായി ബന്ധപ്പെട്ട് നന്ദകുമാർ ഹൈക്കോടതിയിൽ ഫയൽ ചെയ്ത അനുബന്ധ കേസും സുപ്രീം കോടതിയിൽ പെൻഡിങ്ങിലുള്ള ലാവ്‌ലിൻ കേസും റോഡ് തടഞ്ഞതുമായി ബന്ധപ്പെട്ട മറ്റൊരു കേസുമാണ് പരാമർശിച്ചിരിക്കുന്നത്. പിണറായിക്കോ ഭാര്യക്കോ സ്വന്തമായി വാഹനമില്ല. ബാങ്ക് വായ്പയോ മറ്റ്

Latest Stories

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി