ഡി.വൈ.എഫ്‌.ഐ നേതാവിന്റെ വീട്ടില്‍ നിന്ന് 56 ചാക്ക് റേഷനരി പിടികൂടി

വാളയാറില്‍ ഡിവൈഎഫ്‌ഐ നേതാവിന്റെ വീട്ടില്‍ നിന്ന് 56 ചാക്ക് റേഷനരി പിടികൂടി. വാളയാര്‍ സ്വദേശി റസാഖിന്റെ വീടിനോട് ചേര്‍ന്നുള്ള ഷെഡ്ഡില്‍ സൂക്ഷിച്ചിരുന്ന തമിഴ്‌നാട് റേഷനരിയാണ് പിടികൂടിയത്. വാളയാര്‍ ഡാം റോഡ് സ്വദേശിയും സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ വാളയാര്‍ മുന്‍ മേഖലാ പ്രസിഡന്റുമായ എ.ഷെമീറിന്റെയും പിതാവിന്റെയും ഉടമസ്ഥതയിലുള്ള ഷെഡിലാണ് അരി സൂക്ഷിച്ചിരുന്നത്.

വാളയാര്‍ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് പൊലീസും സിവില്‍ സപ്ലൈസ് വകുപ്പും നടത്തിയ പരിശോധനയിലാണ് അരി പിടികൂടിയത്. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ക്കു റിപ്പോര്‍ട്ട് കൈമാറുമെന്ന് താലൂക്ക് സപ്ലൈ ഓഫിസര്‍ ജെ.എസ്.ഗോകുല്‍ദാസ് അറിയിച്ചു. ഇയാള്‍ക്കെതിരെ അവശ്യസാധന നിയമപ്രകാരം കേസെടുക്കാനും പിടിച്ചെടുത്ത അരി കണ്ടുകെട്ടാനും സിവില്‍ സപ്ലൈസ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

അനധികൃത വില്‍പന നടത്താനാണ് അരി എത്തിച്ചത്. കുറഞ്ഞ വിലയ്ക്ക് കിട്ടുന്ന തമിഴ്നാട് റേഷനരി കളര്‍ ചേര്‍ത്ത് വിലകൂട്ടി വില്‍ക്കാന്‍ എത്തിച്ചതാണെന്നും പൊലീസ് സംശയിക്കുന്നു. സംസ്ഥാന അതിര്‍ത്തിയലൂടെയും ട്രെയിനിലൂടെയും ഉദ്യോഗസ്ഥരുടെ പരിശോധന വെട്ടിച്ചാണു തമിഴ്‌നാട്ടില്‍ നിന്നു റേഷനരി കടത്തുന്നത്. അരിക്കടത്ത് വ്യാപകമായിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.

കഴിഞ്ഞ 10 വര്‍ഷത്തോളമായി തമിഴ്‌നാട് റേഷനരി കടത്തു നടക്കുന്നുണ്ടെന്നാണ് സിവില്‍ സപ്ലൈസ് വകുപ്പ് നല്‍കുന്ന വിവരം. കിലോയ്ക്ക് ഒരു രൂപ നിരക്കില്‍ തമിഴ്‌നാട്ടില്‍ നിന്നു കൊണ്ടുവരുന്ന അരി പോളിഷ് ചെയ്ത് 35 40 രൂപ വരെ വിലയ്ക്കാണു മറിച്ചുവില്‍ക്കുന്നത്. പരിശോധന നടത്താന്‍ അധികൃതര്‍ എത്തുമ്പോള്‍ ആ വിവരം നല്‍കാന്‍ പ്രധാന ജംഗ്ഷനുകളില്‍ തൊഴിലാളികളെ നിര്‍ത്തിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ