അഞ്ഞൂറ് പവന്‍ ധൂര്‍ത്തടിച്ചു, സ്ത്രീധനമായി മൂന്ന് കോടി വാങ്ങി; സ്ത്രീധന പീഡന പരാതിയുമായി എന്‍. വിജയന്‍ പിള്ളയുടെ മകള്‍

ഭര്‍ത്താവിനും കുടുംബത്തിനും എതിരെ സ്ത്രീധന പീഡന പരാതിയുമായി മുന്‍ എംഎല്‍എയുടെ മകള്‍. കൊല്ലം ചവറയിലെ മുന്‍ എംഎല്‍എ അന്തരിച്ച എന്‍ വിജയന്‍ പിള്ളയുടെ മകള്‍ ലക്ഷ്മിയാണ് പൊലീസിന് പരാതി നല്‍കിയത്.

വിവാഹ സമയത്ത് തനിക്ക് 500 പവന്‍ സ്വര്‍ണാഭരണങ്ങള്‍ നല്‍കിയിരുന്നു. അത് മുഴുവന്‍ ധൂര്‍ത്തടിച്ച് കളഞ്ഞെന്നും പിന്നീട് മൂന്ന് കോടിയേളം രൂപ സ്ത്രീധനമെന്ന പേരില്‍ വാങ്ങിയെടുത്തുമെന്നുമാണ് പരാതിയില്‍ പറയുന്നത്. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവും വീട്ടുകാരും തന്നെ നാളുകളായി മാനസികവും ശാരീരികവുമായി പീഡിപ്പിക്കുന്നതായും പരാതിയില്‍ പറഞ്ഞിട്ടുണ്ട്.

പരാതിയില്‍ പൊലീസ് കേസെടുത്തു. ഭര്‍ത്താവ് ജയകൃഷ്ണന്‍, അദ്ദേഹത്തിന്റെ പിതാവ് രാധാകൃഷ്ണപിള്ള, മാതാവ് എസ് അംബികാദേവി, സഹോദരന്‍ ജ്യോതി കൃഷ്ണന്‍ എന്നിവരുടെ പേരിലാണ് കേസ്. കുട്ടികളെ സംരക്ഷിക്കാത്തതിന് ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരമുള്ള ജാമ്യമില്ലാവകുപ്പും പ്രതികള്‍ക്കെതിരേ ചുമത്തിയിട്ടുണ്ട്.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ