കണ്ണീരോടെ വിടപറഞ്ഞ് നാട്; ആലുവയിൽ കൊല്ലപ്പെട്ട അഞ്ച് വയസുകാരിയുടെ മൃതദേഹം സംസ്കരിച്ചു.

ആലുവയിൽ കൊല്ലപ്പെട്ട അഞ്ച് വയസുകാരിയുടെ മൃതദേഹം സംസ്കരിച്ചു. ആലുവ കീഴ്മാട് ശ്‌മശാനത്തിലാണ് കുഞ്ഞിൻ്റെ മൃതദേഹം സംസ്കരിച്ചത്. തായിക്കാട്ടുകര എൽപി സ്‌കൂളിലെ അഞ്ചാം ക്ലാസുകാരിയായിരുന്ന കുട്ടിയെ അതേ ക്ലാസിൽ തന്നെ പൊതുദർശനത്തിനു വച്ചിരുന്നു. ആയിരക്കണക്കിന് ആളുകളാണ് കുരുന്നിന് ആദരാഞ്ജലി അർപ്പിച്ചത്.

കേരളത്തെ മുഴുവൻ സങ്കടത്തിലാഴ്ത്തി ഇന്നലെയാണ് കൊലപാതക വിവരം പുറത്ത് വന്നത്. കുട്ടിയുടെ തായ്ക്കാട്ടുകര സ്കൂളിൽ പൊതുദർശനത്തിന് വെക്കും. അവിടെ സഹപാഠികളും അധ്യാപകരും കുട്ടിക്ക് അന്ത്യമോപചാരം അർപ്പിക്കും. പൊലീസ് കസ്റ്റഡിയിൽ ഇരിക്കുന്ന കേസിലെ പ്രതി അസഫാക് ആലം താൻ തനിച്ചാണ് കൊലപാതകം നടത്തിയത് എന്നും വൈകിട്ട് 5 . 30 നാൻ ക്രൂരകൃത്യം ചെയ്തത് എന്നും പൊലീസിന് മൊഴി നൽകി.

കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ പോലും മുറിവുകൾ സംഭവിച്ചിട്ടുണ്ടെന്നും അത് എല്ലാം തന്നെ ബലപ്രയോഗത്തിലൂടെ സംഭവിച്ചത് ആണെന്നും പ്രതി സമ്മതിച്ചു. പ്രതിയായ അസ്ഫാക്കിനെ സഹായിക്കാൻ കൂടുതൽ സഹായികൾ ഉണ്ടെന്ന് ആയിരുന്നു ആദ്യം പുറത്ത് വന്ന റിപോർട്ടുകൾ എങ്കിലും പ്രതി ഒറ്റക്ക് തന്നെ ആണ് ക്രൂര കൃത്യം നടത്തിയത് എന്നത് പോലീസ് സ്ഥിതീകരിച്ചു. ഒന്നര വർഷം മുൻപാണ് പ്രതി ജോലി അന്വേഷിച്ച് കേരളത്തിൽ എത്തിയത്. വിവിധ സ്ഥലങ്ങളിൽ പ്രതി ജോലിയോ ചെയ്തിട്ടുണ്ട് . കൂടാതെ മൊബൈൽ മോഷണ കേസിലും ഇയാൾ മുൻപ് പ്രതി ആയിട്ടുണ്ട്. പ്രതിയെ ഇന്ന് 11 മണിയോടെ മജിസ്‌ട്രേട്ടിന്റെ വീട്ടിൽ ഹാജരാക്കും. പ്രതി അസ്ഫാഖ് ആലത്തിന്റെ സഹായി എന്ന് സംശയിക്കുന്ന ഒരു ആൾ കൂടി പൊലീസ് കസ്റ്റഡിയിൽ ഉണ്ട്. എന്നാൽ ഇയാൾക്ക് ഈ ക്രൂരകൃത്യത്തിൽ പങ്കില്ല.

ആലുവയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ കുട്ടി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇന്നലെ വന്നിരുന്നു. പീഡന ശേഷം കഴുത്തിൽ ഗുരുതരമായി മുറിവേൽപ്പിച്ചുവെന്നും കല്ല്‌കൊണ്ട് തലയ്ക്ക് അടിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു. കയർ പോലുള്ള വസ്തുകൊണ്ട് കഴുത്തിൽ മുറുക്കിയാണ് കുട്ടിയെ കൊലപ്പെടുത്തിയത്. തലയിൽ ഒന്നിലധികം തവണ കല്ലുകൊണ്ട് അടിച്ചിട്ടുണ്ടെന്നും ഡോക്ടർമാർ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം മുഴുവൻ കേരളം ഒന്നാകെ കാണാതായ പെൺകുട്ടിക്ക് വേണ്ടിയുള്ള തിരച്ചിലും പ്രാർത്ഥനയും നടത്തുക ആയിരുന്നു. എന്നാൽ എല്ലാവരെയും ദുഃഖത്തിൽ ആഴ്ത്തി കുഞ്ഞ് കുട്ടിയുടെ മൃതദേഹം ആലുവ മാർക്കറ്റിന് സമീപത്തുനിന്നുമാണ് ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത് . പൊലീസ് കഴിഞ്ഞ 20 മണിക്കൂറിലേറെയായി പെൺകുട്ടിക്കായി തിരച്ചിൽ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ബിഹാർ സ്വദേശികളായ ദമ്പതികളുടെ അഞ്ച് വയസുള്ള മകളാണ് കൊല്ലപ്പെട്ടത്.

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ