കഴിഞ്ഞ സമ്മേളനത്തിൽ 'അക്രമാസക്തമായ പെരുമാറ്റം'; 12 പ്രതിപക്ഷ എം.പിമാരെ സസ്പെൻഡ് ചെയ്തു

മൺസൂൺ സമ്മേളനത്തിന്റെ അവസാന ദിവസത്തെ ‘അക്രമാസക്തമായ പെരുമാറ്റത്തിന്റെ’ പേരിൽ എളമരം കരീം, ബിനോയ് വിശ്വം എന്നിവര്‍ അടക്കം 12 പ്രതിപക്ഷ എംപിമാരെ പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിലുടനീളം സസ്പെൻഡ് ചെയ്തു.

“അഭൂതപൂർവമായ പെരുമാറ്റദൂഷ്യവും നിന്ദ്യവും അക്രമാസക്തവും അനിയന്ത്രിതവുമായ പെരുമാറ്റവും സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ മനഃപൂർവമായ ആക്രമണവും” അവർ സ്വമേധയാ ചെയ്തുവെന്ന് പാർലമെന്റ് റിപ്പോർട്ടിൽ പറയുന്നു.

ശിവസേനയുടെ പ്രിയങ്ക ചതുർവേദി, അനിൽ ദേശായി, തൃണമൂൽ കോൺഗ്രസിന്റെ ഡോല സെൻ, ശാന്ത ഛേത്രി സിപിഎമ്മിന്റെ എളമരം കരീം സി.പി.ഐയുടെ ബിനോയ് വിശ്വം  എന്നിവരും ആറ് കോൺഗ്രസ് നേതാക്കളും സസ്പെൻഡ് ചെയ്യപ്പെട്ടവരുടെ പട്ടികയിലുണ്ട്.

പെഗാസസ് സ്പൈവെയർ പ്രശ്നം ചർച്ച ചെയ്യണമെന്ന ആവശ്യത്തെച്ചൊല്ലി സർക്കാരും പ്രതിപക്ഷവും തമ്മിൽ സംഘർഷാവസ്ഥ ഉണ്ടായ മൺസൂൺ സെഷൻ ആഗസ്റ്റ് 11-നാണ് അവസാനിച്ചത്. സമ്മേളനത്തിന്റെ അവസാന ദിനം അക്രമ സംഭവങ്ങൾ ഉണ്ടാകുകയും സ്ത്രീകളെ മർദിച്ചുവെന്ന ആരോപണം ഉയരുകയും ചെയ്തിരുന്നു.

ജനറൽ ഇൻഷുറൻസ് ബിസിനസ് (ദേശീയവൽക്കരണം) ഭേദഗതി ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം അവഗണിച്ച് പാസാക്കിയതോടെ പ്രതിപക്ഷം പ്രതിഷേധിക്കുകയായിരുന്നു. പ്രതിപക്ഷ അംഗങ്ങൾ രാജ്യസഭയ്ക്കുള്ളിൽ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ ഉന്തിത്തള്ളുന്നത് നടപടികളുടെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. കരിങ്കൊടിയുമായി എംപിമാർ മേശകളിൽ കയറുന്നതും ഫയലുകളും രേഖകളും ചിതറിക്കുന്നതും കാണാമായിരുന്നു.

വനിതാ മാർഷലുകളെ പ്രതിപക്ഷം കയ്യേറ്റം ചെയ്തതായി സർക്കാർ ആരോപിക്കുമ്പോൾ, പ്രതിപക്ഷ നേതാക്കളെയും വനിതാ എംപിമാർ ഉൾപ്പെടെയുള്ള അംഗങ്ങളെയും കൈയേറ്റം ചെയ്യാൻ പുറത്തുനിന്നുള്ളവരെ കൊണ്ടുവന്നതായി സംയുക്ത പ്രസ്താവനയിൽ പ്രതിപക്ഷം ആരോപിച്ചു.

“പുറത്തു നിന്നുള്ളവരെ” കൊണ്ടുവന്നുവെന്ന പ്രതിപക്ഷ അവകാശവാദം സർക്കാർ നിഷേധിച്ചു, ഒടുവിൽ വിഷയം എംപിമാരുടെ പ്രത്യേക സമിതിക്ക് അന്വേഷണത്തിനായി റഫർ ചെയ്തു.

എന്നാൽ എംപിമാരെ നിശബ്ദരാക്കാനുള്ള ശ്രമമാണ് അന്വേഷണത്തിലൂടെ നടക്കുന്നത് എന്ന് ആരോപിച്ച് , കോൺഗ്രസ് സമിതിയോട് സഹകരിച്ചില്ല.

ഒരു എംപി “സുരക്ഷാ വലയം തകർക്കാൻ ഒരു പുരുഷ മാർഷലിന്റെ കഴുത്ത് ഞെരിക്കുകയും വലിച്ചിഴയ്ക്കുകയും ചെയ്തു” എന്ന് രാജ്യസഭയിൽ നിന്നുള്ള സുരക്ഷാ റിപ്പോർട്ടിൽ പറയുന്നു. ഒരു വനിതാ മാർഷലിനെ വനിതാ എംപിമാർ വലിച്ചിഴയ്ക്കുകയും സഭയുടെ നടുത്തളത്തിൽ വെച്ച് ആക്രമിക്കുകയും ചെയ്തു എന്നും റിപ്പോർട്ടിൽ പറയുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ