'മുഖ്യമന്ത്രി തിരക്കുള്ളയാൾ, കപടമായി പെരുമാറുന്ന ആളല്ല'; സെൽഫി വിവാദത്തിൽ കെ. കെ. ശൈലജ

സെൽഫി വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ പിന്തുണച്ച് കെ. കെ. ശൈലജ. നിസാര പ്രശ്‌നങ്ങൾ പർവതീകരിക്കുന്നുവെന്നും മുഖ്യമന്ത്രി തിരക്കുള്ളയാളാണെന്നും, കപടമായി പെരുമാറുന്ന ആളല്ല എന്നും സെൽഫി എടുക്കാൻ ശ്രമിച്ചതല്ലെന്ന് പെൺകുട്ടി പറഞ്ഞതാണ് വാസ്തവമെന്നും റിപ്പോർട്ടറിന്റെ ‘നേരോ നേതാവേ’ അഭിമുഖത്തിൽ കെ. കെ ശൈലജ പറഞ്ഞു. എന്നാൽ തെറ്റായ പ്രചരണമാണ് നടത്തുന്നതെന്നും കെ കെ ശൈലജ ആരോപിച്ചു.

അമ്പുരി കുമ്പിച്ചൽ പാലം ഉദ്ഘാടനം ചടങ്ങിലാണ് ജില്ലാ പഞ്ചായത്ത് അംഗമായ ആതിരാ ഗ്രേസ് മുഖ്യമന്ത്രിയുടെ സമീപത്തെത്തി സംസാരിച്ചത്. എന്നാൽ സെൽഫിയെടുക്കാൻ യുവതി എത്തിയപ്പോൾ നീരസം പ്രകടിപ്പിച്ച് നടന്നു നീങ്ങുന്ന മുഖ്യമന്ത്രി എന്ന നിലയിലാണ് ഈ വീഡിയോ പ്രചരിച്ചത്. എന്നാൽ സെൽഫിയെടുക്കാനല്ല താൻ ശ്രമിച്ചതെന്നും ഒരു നിവേദനവുമായി ബന്ധപ്പെട്ട കാര്യം സംസാരിക്കാനാണ് മുഖ്യമന്ത്രിയുടെ അടുത്തേക്ക് പോയതെന്നുമാണ് ആതിര പറയുന്നത്.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്