'പേടിച്ചു പോയെന്ന് പറഞ്ഞേക്ക്'; ഒര്‍ജിനല്‍ കാര്‍ഡ് മുന്നറിയിപ്പില്‍ വി ഡി സതീശന് എം വി നികേഷ് കുമാറിന്റെ മറുപടി

പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ഒരു ഒര്‍ജിനല്‍ കാര്‍ഡ് വരുന്നുണ്ടെന്ന മുന്നറിയിപ്പിന് അതേ നാണയത്തില്‍ പരിഹാസ മറുപടിയുമായി മുന്‍ മാധ്യമപ്രവര്‍ത്തകനും സിപിഎം നവമാധ്യമ മേധാവിയുമായ എം വി നികേഷ് കുമാര്‍. ‘പേടിച്ചു പോയെന്ന് പറഞ്ഞേക്ക്’ എന്നാണ് ഫെയ്‌സ്ബുക്കിലൂടെയുള്ള നികേഷിന്റെ മറുപടി. തനിക്കെതിരെ ദിവസവും പത്ത് വ്യാജ പ്രചാരണ കാര്‍ഡുകള്‍ എകെജി സെന്ററിലിരുന്ന് അടിച്ചിറക്കുകയാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എംവി നികേഷ് കുമാറിനെ ലക്ഷ്യമിട്ടി പറഞ്ഞത്.

അയാളോട് പറഞ്ഞേക്ക്, എല്ലാം കഴിയുമ്പോള്‍ അയാള്‍ക്കെതിരെ ഒരു ഒര്‍ജിനല്‍ കാര്‍ഡ് വരുന്നുണ്ടെന്ന് എന്നും നികേഷ് കുമാറിന്റെ പേര് പറയാതെ സതീശന്‍ പറഞ്ഞിരുന്നു. ഒരു ഒറിജിനല്‍ കാര്‍ഡ് വരുന്നുണ്ടെന്ന സതീശന്റെ മുന്നറിയിപ്പിനാണ് ‘പേടിച്ചു പോയെന്ന് പറഞ്ഞേക്ക്’ എന്ന തരത്തിലുള്ള പരിഹാസ പ്രതികരണം നികേഷ് കുമാര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ നടത്തിയത്.

വിഡി സതീശന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് നികേഷ് കുമാറിന്റെ പ്രതികരണം. വി ഡി സതീശന്റെ മുന്നറിയിപ്പ് വീഡിയോയിലെ വാക്കുകള്‍ ഇങ്ങനെയാണ്.

‘ഞാന്‍ പണം തട്ടിയെന്നാണ് വ്യാപകമായി പ്രചരണം നടത്തുകയാണ്. സി.പി.എമ്മിന്റെ ഒരാള്‍ അവിടെ ഇരുന്ന് എല്ലാ ദിവസവും പത്ത് കാര്‍ഡ് ഇറക്കുന്നുണ്ടല്ലോ. കെ.പി.സി.സിക്ക് സംഭാവനയായി ലഭിച്ച പണം ഞാന്‍ അടിച്ചു മാറ്റിയെന്നതാണ് കഴിഞ്ഞ ദിവസം ഇറക്കിയ ഒരു കാര്‍ഡ്. പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറിയായി ഇരുന്ന 16 വര്‍ഷവും സി.പി.എം പിരിച്ച ഫണ്ടൊക്കെ അദ്ദേഹം വീട്ടില്‍ കൊണ്ട് പോകുകയായിരുന്നോ? ഞാന്‍ നൂറു കോടി രൂപ കൊണ്ടു പോയെന്നാണ് പ്രചരിപ്പിക്കുന്നത്. എ.കെ.ജി സെന്ററില്‍ നിങ്ങള്‍ ചുമതലപ്പെടുത്തിയിരിക്കുന്ന ഒരാളുടെ നേതൃത്വത്തില്‍ എല്ലാ ദിവസവും പത്ത് കാര്‍ഡ് ഇറക്കുകയാണ്. അയാളോട് പറഞ്ഞേക്ക്, എല്ലാം കഴിയുമ്പോള്‍ അയാള്‍ക്കെതിരെ ഒര്‍ജിനല്‍ കാര്‍ഡ് വരുന്നുണ്ടെന്ന്’

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ