'എസ്. ശ്രീജിത്ത് അന്വേഷണ ഉദ്യോഗസ്ഥനല്ല, മേല്‍നോട്ട ചുമതല മാത്രം'; ഡബ്ലൂ.സി.സിയുടെ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് പി. സതീദേവി

നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ എ.ഡി.ജി.പി ശ്രീജിത്തിനെ മാറ്റിയതില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. എസ് ശ്രീജിത്ത് അന്വേഷണ ഉദ്യോഗസ്ഥനല്ല, മേല്‍നോട്ട ചുമതല മാത്രമാണ് അദ്ദേഹത്തിനുള്ളതെന്നും സതീദേവി പറഞ്ഞു.

സ്ത്രീപീഡന കേസുകളില്‍ നയംമാറ്റം ഉണ്ടായിട്ടില്ല. പൊലീസില്‍ ഉദ്യോഗസ്ഥരെ സ്ഥാനം മാറ്റുന്നത് പതിവ് കാര്യമാണ്. ശ്രീജിത്തിനെ മാത്രമല്ല, മറ്റു ഉദ്യോഗസ്ഥരെയും മാറ്റിയിട്ടുണ്ട്. സ്ഥാനമാറ്റം ഉയര്‍ത്തിക്കാട്ടി മാധ്യമങ്ങള്‍ വിവാദമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. വിഷയത്തില്‍ ഡബ്ലുസിസിയുടെ ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു.

ശ്രീജിത്തിന്റെ സ്ഥാനമാറ്റം കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതിന്റെ തെളിവാണ്. എല്ലാ പ്രതീക്ഷകളെയും അട്ടിമറിക്കും വിധമാണ് പൊലീസ് തലപ്പത്ത് നടന്ന അഴിച്ചുപണിയെന്നും ഇത് സിനിമകളിലെ ആന്റിക്ലൈമാക്‌സ് രംഗം പോലെ നിരാശാജനകമാണെന്നും കഴിഞ്ഞ ദിവസം ഡബ്ലുസിസി പ്രതികരിച്ചിരുന്നു.

അതേസമയം നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന അപേക്ഷയില്‍ ക്രൈം ബ്രാഞ്ച് കൂടുതല്‍ തെളിവുകള്‍ വിചാരണക്കോടതിക്ക് കൈമാറി. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന്റെ ശബ്ദരേഖയടക്കം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഹര്‍ജി ഈ മാസം 26ന് പരിഗണിക്കും.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം