'ദീര്‍ഘിപ്പിച്ചതല്ല, ഏകീകരിച്ചത്'; ബാര്‍ സമയമാറ്റത്തെ കുറിച്ച് എം ബി രാജേഷിന്റെ ന്യായീകരണം

ബാര്‍ പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിച്ചതല്ല ഏകീകരിച്ചതാണെന്ന് എക്‌സൈസ് മന്ത്രി എം.ബി.രാജേഷ്. ടൂറിസം കേന്ദ്രങ്ങളില്‍ നേരത്തേ അനുവദിച്ച സമയം മറ്റുള്ളവര്‍ക്കു കൂടി ബാധകമാക്കുകയായിരുന്നു എന്നതാണ് എംബി രാജേഷിന്റെ ന്യായീകരണം. രാവിലെ 10 മുതല്‍ രാത്രി 12 വരെ ബാറുകളുടെ സമയം നീട്ടുകയാണ് സര്‍ക്കാര്‍ ചെയ്തത്. നേരത്തെ തന്നെ ടൂറിസം ഡെസ്റ്റിനേഷനുകളില്‍ അനുവദിച്ച സമയം രാവിലെ പത്തുമുതല്‍ രാത്രി 12 വരെയാണ്. അത് എല്ലായിടത്തേക്കും ബാധകമാക്കി ഏകീകരിച്ചുവെന്നേയുള്ളൂവെന്ന് എക്‌സൈസ് മന്ത്രി കണ്ണൂരില്‍ മാധ്യമങ്ങളോടു പ്രതികരിച്ചു.

കേരളം മറ്റു സംസ്ഥാനങ്ങളേക്കാള്‍ ബാര്‍ ഫീസ് വാങ്ങി കൂടുതല്‍ നിയന്ത്രണം അടിച്ചേല്‍പിക്കുന്നു എന്ന പരാതി കുറേക്കാലമായി സര്‍ക്കാരിന്റെ മുന്നിലുള്ളതാണെന്നും എബി രാജേഷ് പറഞ്ഞു. കര്‍ണാടകയില്‍ ബാറുകളുടെ പ്രവര്‍ത്തന സമയം രാവിലെ 9 മുതല്‍ രാത്രി 12വരെയും ബെംഗളൂരുവില്‍ 9 മുതല്‍ 1 വരെയും ആന്ധ്രയില്‍ 10 മുതല്‍ 12 വരെയുമാണ്. ലൈസന്‍സ് ഫീസ് കുറവുമാണ്. കേരളത്തില്‍ 35 ലക്ഷം എന്നത് ഏകീകൃത നിരക്കാണ്. ദക്ഷിണേന്ത്യയില്‍ ഏറ്റവും കൂടുതല്‍ നികുതി കേരളത്തിലാണെന്നും എം ബി രാജേഷ് പറഞ്ഞു.

ടൂറിസം കാഴ്ചപ്പാടുകളില്‍ നിന്നുകൊണ്ടുള്ള ഇളവുകളാണ് ബാറുകള്‍ക്കു നല്‍കുന്നത്. മീറ്റിങ്ങുകള്‍, കോണ്‍ഫറന്‍സുകള്‍ എന്നിവ വരുമ്പോള്‍ പ്രത്യേക അപേക്ഷയുടെ അടിസ്ഥാനത്തില്‍ മദ്യവിതരണത്തിന് ഇളവു നല്‍കാന്‍ തീരുമാനിച്ചിരുന്നു. 5 സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് അധികം തുക അടച്ചാല്‍ പുലര്‍ച്ചെ 3 വരെ ബാറുകള്‍ പ്രവര്‍ത്തിപ്പിക്കാം.

ബാറുകളുടെ പ്രവര്‍ത്തന സമയം നീട്ടിയതുമായി ബന്ധപ്പെട്ട് കത്തോലിക്കാ സഭ പറഞ്ഞത് കേട്ടിട്ടില്ല. സര്‍ക്കാര്‍ ഡീലുകള്‍ ഉണ്ടാക്കുന്നവരല്ല. മദ്യം വര്‍ജിക്കേണ്ടത് കഴിക്കുന്ന ആളുകളാണ്. മദ്യവിരുദ്ധ സമിതികള്‍ ഊര്‍ജിതമായി പ്രവര്‍ത്തിക്കണം. ആളുകളെ പിന്തിരിപ്പിക്കുകയും മാനസാന്തരപ്പെടുത്തുകയും ചെയ്യണം. മദ്യപിക്കാന്‍ പാടില്ല എന്ന് സിപിഎം ഭരണഘടനയില്‍ത്തന്നെ പറയുന്നുണ്ട്. മദ്യവര്‍ജനമാണ് സര്‍ക്കാര്‍ നയം, നിരോധനമല്ല. മദ്യം ലഭിക്കുന്നുണ്ടെങ്കില്‍ അതു വേണ്ട എന്നു വച്ചാല്‍ മതി. മദ്യവ്യവസായം ഈ സര്‍ക്കാര്‍ കണ്ടുപിടിച്ചതല്ല. മദ്യം നിരോധിച്ച സംസ്ഥാനങ്ങളുടെ സ്ഥിതി എന്താണ്? മദ്യ നിരോധനം തട്ടിപ്പാണെന്നു പ്രതിപക്ഷ നേതാവ് തന്നെ പറഞ്ഞു. നിരോധനം എന്നത് ലോകത്തെവിടെയെങ്കിലും വിജയിച്ചിട്ടുണ്ടോ എന്നും എംബി രാജേഷ് ചോദിച്ചു.

Latest Stories

ബിജെപി അട്ടിമറിയുടെ മധ്യപ്രദേശ് മുഖം, ക്രോസ് വോട്ടിംഗ് നടക്കില്ലെന്ന് കണ്ടപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിച്ചു; മീനാക്ഷി നടരാജന്റെ പത്രിക തള്ളിയത് സ്വകാര്യ അന്യായത്തിലെ 'എതിര്‍കക്ഷി' എന്നതിന്റെ പേരില്‍

'തമിഴ്നാടിന് സിങ്കപ്പെണ്ണ്'; വാഗ്ദാനം ചെയ്‌ത 'സിങ്കപ്പെൺ ടാസ്‌ക് ഫോഴ്‌സിൻ്റെ' ഉദ്ഘാടനം നിർവഹിച്ച് വിജയ്, കുറ്റവാളികൾക്കെതിരെ കർശന നടപടി

തമിഴക രാഷ്ട്രീയത്തിൽ വീണ്ടും ട്വിസ്റ്റ്; രജനീകാന്തിന്റെ മരുമകൻ വിശാഖൻ കെ അണ്ണാമലൈയുടെ പാർട്ടിയിൽ ചേരും

'മുഖത്ത് വെടിയുണ്ട തുളച്ചുകയറിയിട്ടും പിന്മാറിയില്ല, കൊടുംഭീകരനെ വധിച്ചു... ശത്രുക്കൾക്ക് മുന്നിൽ പതറാത്ത ധീരത'; ആരാണ് രാഷ്ട്രപതി കീർത്തിചക്ര സമ്മാനിച്ച ലാൻസ് നായിക് മീനാച്ചി സുന്ദരം

സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം നിലവിൽ വന്നു; 52 ദിവസം മത്സ്യ ബന്ധനം പാടില്ല, ജൂലൈ 31 വരെ നീളും

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; എന്തുകൊണ്ട് ലാത്തിച്ചാര്‍ജ് നടത്തിയില്ല?, പൊലീസുകാരെ ശാസിച്ച് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍

'രക്ഷാപ്രവർത്തനം'; സുരക്ഷാ ഉദ്യോഗസ്ഥരുടെ മുൻകൂർ ജാമ്യത്തിനെതിരെ സർക്കാർ ഹൈക്കോടതിയിലേക്ക്, അപ്പീൽ നൽകും

സംവിധായകന്‍ പി ഭാരതിരാജ അന്തരിച്ചു

സൂര്യകുമാർ യാദവിനെ പുറത്താക്കിയതിന് പിന്നിൽ ഗൗതം ഗംഭീർ; റിപ്പോർട്ടുകൾ പുറത്ത്

നൈറ്റ് ക്ലബിലെ അടിപിടി; ബെൻ സ്റ്റോക്സ് ക്യാപ്റ്റൻ സ്ഥാനം രാജിവെക്കാനൊരുങ്ങുന്നു; റിപ്പോർട്ടുകൾ പുറത്ത്