'എന്റെ മുന്നില്‍ വെച്ച് സുഹൃത്തുമായി സെക്‌സില്‍ ഏര്‍പ്പെട്ടു, നിര്‍ബന്ധിച്ച് ലഹരി ഉപയോഗിപ്പിച്ചു'; ഹോക്കി താരം ശ്യാമിലിയുടെ ഡയറിയിലെ വിവരങ്ങള്‍ പുറത്ത്‌

ഇടപ്പള്ളിയിലെ പോണേക്കരയില്‍ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ഹോക്കിതാരം ശ്യാമിലിയുടെ ഡയറിയിലെ വിവരങ്ങള്‍ പുറത്ത്. ഭര്‍ത്താവിന് എതിരെ ഗുരുതര ആരോപണങ്ങളാണ് ശ്യാമിലി ഡയറിയില്‍ കുറിച്ചിരിക്കുന്നത്. തന്റെ മുന്നില്‍ വെച്ച് തന്റെ സുഹൃത്തുമായി സെക്‌സില്‍ ഏര്‍പ്പെടുകയും തന്നെ നിര്‍ബന്ധിച്ചു വിളിച്ചു വരുത്തുകയും ചെയ്യുമെന്നും പിന്നെ ഓരോ പെണ്ണുങ്ങളെ പറ്റിയും പറയും. അതു ഞാനും പറയണമെന്നും ഡയറി കുറിപ്പില്‍ പറയുന്നു.

‘എന്നെ നിര്‍ബന്ധിച്ചു കള്ള്, ബീയര്‍, വോഡ്ക, കഞ്ചാവ്, സിഗരറ്റ് എല്ലാം അടിപ്പിക്കാന്‍ തുടങ്ങി. സെക്‌സ് വീഡിയോ കാണാന്‍ നിര്‍ബന്ധിക്കും. വൃത്തികേടുകള്‍ പറയിപ്പിക്കും. ഞാന്‍ സാധാരണ നിലയിലാകുമ്പോള്‍ ഇതിനെക്കുറിച്ചു ചോദിച്ചു വഴക്കിടും. എന്നോട് ഇഷ്ടമുണ്ടായിരുന്നെങ്കില്‍ ഒരു പ്രാവശ്യം പോലും ഇങ്ങനെ ഒന്നും ചെയ്യിക്കില്ലായിരുന്നു’ എന്നും കുറിപ്പില്‍ പറഞ്ഞിട്ടുണ്ട്.

തന്റെ പേരില്‍ ഫെയ്‌സ്ബുക്കില്‍ അക്കൗണ്ടുണ്ടാക്കി പല പെണ്‍കുട്ടികളുമായും ഭര്‍ത്താവ് ചാറ്റ് ചെയിതിരുന്നുവെന്നും ശ്യാമിലി ആരോപിച്ചിരുന്നു. ഡയറി പൊലീസിനു കൈമാറിയെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായിട്ടില്ല. ഇതിനെതിരെ അസിസ്റ്റന്റ് കമ്മിഷണര്‍ക്കു ബന്ധുക്കള്‍ പരാതി നല്‍കി.

ഏപ്രില്‍ 25ന് വൈകിട്ടാണ് ശ്യാമിലിയെ വീട്ടിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മെയ് മാസത്തില്‍ കേരള ഒളിംപിക് ഗെയിംസില്‍ എറണാകുളം ജില്ലയെ പ്രതിനിധീകരിച്ചു മത്സരിക്കാനിരിക്കെയാണ് ശ്യാമിലിയുടെ മരണം. തിരുവല്ല സ്വദേശിയാണ് ശ്യാമിലിയുടെ ഭര്‍ത്താവ്.

Latest Stories

ഓസ്‌ട്രേലിയയുമായുള്ള തോൽവിക്ക് ശേഷം ഗംഭീർ നടത്തിയ തന്ത്രപരമായ മാറ്റം; ഇംഗ്ലണ്ടിലെ ഇന്ത്യയുടെ മാസ്മരിക പ്രകടനത്തിന് പിന്നിലെ രഹസ്യം

വിരമിക്കൽ റിപ്പോർട്ടുകൾക്കിടയിലും ഏകദിന റാങ്കിംഗിൽ രോഹിത്തിന് കുതിപ്പ്, മുന്നിൽ ഒരാൾ മാത്രം!

ക്യാപ്റ്റന്‍സി പോരല്ല, സഞ്ജു റോയല്‍സ് വിടാന്‍ ആ​ഗ്രഹിക്കുന്നതിന്റെ കാരണം മറ്റൊന്ന്!; ഉത്തപ്പ പറയുന്നു

മാധ്യമപ്രവര്‍ത്തകര്‍ നല്‍കുന്ന വാര്‍ത്തയുടെ പേരില്‍ രാജ്യദ്രോഹ കുറ്റം ചുമത്താനാകില്ല; നിലപാട് വ്യക്തമാക്കി സുപ്രിംകോടതി

രോഹിത് ശർമയുടെ പുതിയ കാറിന്റെ നമ്പർ '3015', കാരണം ഇതാണ്

തലസ്ഥാനനഗരി ഒരുങ്ങുന്നു; വനിതാ ലോകകപ്പിന് തിരുവനന്തപുരം വേദിയാകും

Asia Cup 2025: "രക്തവും വിയർപ്പും ഒരുമിച്ച് നിലനിൽക്കില്ല"; ഏഷ്യാ കപ്പിൽ ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കുന്നതിനെ വിമർശിച്ച് ഹർഭജൻ സിംഗ്

കൂലിയിലെ 15 മിനിറ്റ് വേഷത്തിന് ആമിറിന് 20 കോടി? വാർത്തകളിൽ പ്രതികരിച്ച് താരം

'ഇത്രയൊക്കെ സഹായിച്ചതിന് നന്ദി'; വിവാദങ്ങളിൽ പ്രതികരിക്കാതെ സുരേഷ്‌ ഗോപി, തൃശൂരിൽ സ്വീകരിച്ച് പ്രവർത്തകർ

'തിരഞ്ഞെടുപ്പില്‍ വ്യാജ ഐഡി ഉണ്ടാക്കിയവരാണ് യൂത്ത് കോണ്‍ഗ്രസ്, തെളിവുകള്‍ ഉണ്ടാക്കുന്നത് നിസ്സാരം'; ഉടുമ്പന്‍ചോലയിലെ ഇരട്ട വോട്ട് ആരോപണം തള്ളി സിപിഐഎം