'ഗവര്‍ണര്‍ ഗവര്‍ണറായി പ്രവര്‍ത്തിക്കണം, അല്ലാതെ ആര്‍.എസ്.എസ് സ്വയം സേവകനാകരുത്'; എം.വി ഗോവിന്ദന്‍

വാര്‍ത്താസമ്മേളനം വിളിച്ച് മുഖ്യമന്ത്രിക്കും സര്‍ക്കാരിനും പാര്‍ട്ടിക്കുമെതിരെ വിമര്‍ശനം ഉന്നയിച്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഗവര്‍ണര്‍ ഒരു ഗവര്‍ണറായി പ്രവര്‍ത്തിക്കണം.

അല്ലാതെ ഒരു ആര്‍ എസ് എസ് സ്വയം സേവകനായി പ്രവര്‍ത്തിക്കരുത്. കോണ്‍ഗ്രസ് ബിജെപി എന്നിവരുടെ പ്രതിനിധിയായി ഗവര്‍ണര്‍ പ്രവര്‍ത്തിക്കരുതെന്നും ഭരണഘടനാപരമായ കാര്യങ്ങള്‍ നിര്‍വഹിക്കണമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

ജനങ്ങള്‍ക്കു വേണ്ടിയാണ് സര്‍ക്കാര്‍. ബില്ല് കൊണ്ടുവന്നത്. ഒപ്പിടാത്തത് കൊണ്ട് ഒരു ഭരണഘടന പ്രതിസന്ധിയും ഉണ്ടാകില്ല. എന്തോ മാനസിക പ്രശ്‌നം ഉള്ളതു പോലെയാണ് ഗവര്‍ണര്‍ പെരുമാറുന്നത്. കെ കെ രാഗേഷ് എംപി ചരിത്രകോണ്‍ഗ്രസിലെ പ്രതിഷേധം അതിരുകടക്കരുതെന്ന് ആഗ്രഹിച്ചാണ് തടഞ്ഞത്.

മാര്‍കിസ്റ്റ് പ്രത്യയ ശാസ്ത്രത്തെ കുറിച്ച് ഗവര്‍ണര്‍ക്ക് ഒന്നും അറിയില്ല. ആര്‍എസ്എസുകാരനായി പ്രവര്‍ത്തിക്കുമ്പോള്‍ ഇങ്ങനെയൊക്കെ പറയും. ഒരു സ്വര്‍ണ കച്ചവടക്കാരന്റെ വീട്ടില്‍ പോയി ഗവര്‍ണര്‍ ആര്‍ എസ് എസ് നേതാവിനെ കണ്ടതാണ് സിപിഎം ചോദ്യം ചെയ്തത്. പ്രോട്ടോകോള്‍ ലംഘനമാണ് നടന്നതെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

വോയിസ് ശരിയല്ലെന്ന് പറഞ്ഞ് വേറെ ആളുകളാണ് തന്റെ ശബ്‌ദം നൽകുന്നതെന്ന വിഷമം കാവ്യയ്ക്കുണ്ടായിരുന്നു: കമൽ

കോഴ്സ് തുടങ്ങി നാലു മാസം കഴിഞ്ഞാണു ഞാനൊരു നടിയാണെന്നു സഹപാഠികൾക്കു മനസ്സിലായത്: അഭിരാമി

'താനെന്ന് സൂപ്പർ സ്റ്റാറായി അന്ന് തന്റെ പണി പാളി..'; ഡേവിഡ് പടിക്കലായി ടൊവിനോ; കൂടെ ഭാവനയും; 'നടികർ' ട്രെയ്‌ലർ പുറത്ത്

പല കാരണം കൊണ്ടും സിനിമയിൽ അവഗണിക്കപ്പെടും, അത് ചിലപ്പോൾ ആരുടെയെങ്കിലും കാമുകിയെ കാസ്റ്റ് ചെയ്യാനായിരിക്കാം..: പ്രിയങ്ക ചോപ്ര

എത്രയോ വർഷങ്ങളായിട്ട് സർക്കാരിന് ലാഭം ഉണ്ടാക്കിക്കൊടുത്ത ആളാണ് ഞാൻ, എന്റെ സിനിമകളെ ടാർഗറ്റ് ചെയ്യുന്നത് എല്ലാവരെയും ബാധിക്കുന്ന കാര്യം: ദിലീപ്

കാണുമ്പോൾ ഒരു രസമൊക്കെ ഉണ്ട് എന്നത് സത്യം തന്നെയാണ്, ഇന്നത്തെ ജേക്ക് ഫ്രേസർ അടിച്ച അടി ഇന്ത്യൻ ക്രിക്കറ്റിന്റെ മരണമണി; വരാനിരിക്കുന്നത് വമ്പൻ അപകടം; സംഭവം ഇങ്ങനെ

വദ്രയുടെ മോഹവും അമേഠിയിലെ കോലാഹലവും ഉറഞ്ഞുതുള്ളുന്ന സ്മൃതിയും!

കേരളം കഴിഞ്ഞു, ഇനി കാണാനുള്ളത് യുപിയിലെ കോണ്‍ഗ്രസ് ഒളിപ്പോര്

വസ്ത്രം മാറുമ്പോള്‍ വാതില്‍ തകര്‍ക്കാന്‍ ശ്രമിച്ചു, നിര്‍മ്മാതാവ് മേക്കപ്പ് റൂമില്‍ പൂട്ടിയിട്ടു.. അഞ്ച് മാസത്തെ ശമ്പളവും തന്നിട്ടില്ല: നടി കൃഷ്ണ

വീട്ടുജോലിക്കാരിയുടെ ആത്മഹത്യാ ശ്രമം; 'കങ്കുവ' നിർമ്മാതാവ് കെ ഇ ജ്ഞാനവേല്‍ രാജയ്‌ക്കെതിരെ കേസ്