'മതവികാരം വ്രണപ്പെടുത്തരുത്'; പി.ടിതോമസിന്റെ ചിതാഭസ്മം അടക്കം ചെയ്യുന്നതില്‍ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി ഇടുക്കി രൂപത

കോണ്‍ഗ്രസ് നേതാവും തൃക്കാക്കാര എം.എല്‍.എയുമായിരുന്ന പി.ടി തോമസിന്റെ ചിതാഭസ്മം അടക്കം ചെയ്യുന്നതില്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കി ഇടുക്കി രൂപത. ഇടുക്കി രൂപതാ മുഖ്യവികാരി ജനറല്‍ മോണ്‍.ജോസ് പ്ലാച്ചിക്കലാണ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയത്. പ്രധാനമായും മൂന്ന് നിര്‍ദ്ദേശങ്ങളാണ് സഭ പുറപ്പെടുവിച്ചിരിക്കുന്നത്.

ദേവാലയവും പരിസരവും സെമിത്തേരിയും സഭ പരിപാലിച്ച് പോരുന്ന ഇടങ്ങളാണ്. അവയുടെ പരിപാവനത കാത്ത് സൂക്ഷിക്കാന്‍ ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ ശ്രദ്ധിക്കണം എന്നതാണ് ആദ്യത്തെ നിര്‍ദ്ദേശം. സഭയുടെ ഔദ്യോഗിക കര്‍മ്മങ്ങളോട് കൂടിയല്ല ചടങ്ങ് നടക്കുന്നത്. എന്നാലും ചടങ്ങില്‍ പ്രാര്‍ത്ഥനാപൂര്‍വമായ നിശ്ശബ്ദത പുലര്‍ത്തണം. ക്രൈസ്തവ വിശ്വാസികളുടെ മതപരമായ വികാരങ്ങളെ വ്രണപ്പെടുത്തുന്ന തരത്തിലുള്ള പെരുമാറ്റങ്ങള്‍ ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകാതിരിക്കുവാന്‍ ചടങ്ങില്‍ പങ്കെടുക്കുന്നവരും നേതൃത്വം നല്‍കുന്നവരും ശ്രദ്ധിക്കണം. എന്നിവയാണ് സഭയുടെ നിര്‍ദ്ദേശങ്ങള്‍.

പി.ടി തോമസിന്റെ ആഗ്രഹപ്രകാരം ഇടുക്കി ഉപ്പുതോട് സെന്റ് ജോസഫ്സ് പള്ളിയില്‍ അദ്ദേഹത്തിന്റെ അമ്മയുടെ കല്ലറയിലാണ് ചിതാഭസ്മം അടക്കം ചെയ്യുക. വൈകുന്നേരം നാല് മണിക്കാണ് ചടങ്ങുകള്‍. ചിതാഭസ്മം വഹിച്ചു കൊണ്ടുള്ള സ്മൃതിയാത്ര അദ്ദേഹത്തിന്‍ പാലാരിവട്ടത്തെ വീട്ടില്‍ നിന്നും രാവിലെ ആരംഭിച്ചു. ചടങ്ങുകളില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ പിടിയുടെ വീട്ടില്‍ എത്തിയിരുന്നു.

11 മണിയോടെ നേര്യമംഗലത്ത് ഇടുക്കി ഡിസിസിയുടെ നേതൃത്വത്തില്‍ ചിതാഭസ്മം ഏറ്റുവാങ്ങും. സ്മൃതിയാത്ര 11.45ന് ഇരുമ്പുപാലം, 12.15ന് അടിമാലി, 1.30ന് കല്ലാര്‍കുട്ടി, 2ന് പാറത്തോട്, 3ന് മുരിക്കാശേരി എന്നിവിടങ്ങളില്‍ എത്തിച്ചേരും. വൈകുന്നേരം 4ന് ഉപ്പുതോട്ടില്‍ എത്തിച്ചേരും. ചിതാഭസ്മം ഉപ്പുതോട് കുരിശടിയില്‍ കുടുംബാംഗങ്ങള്‍ക്കു കൈമാറും.

Latest Stories

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ