'എന്റെ പട്ടി ഷോ കണ്ട എല്ലാവരുടെയും ശ്രദ്ധയ്ക്ക്, ഞാന്‍ പറയുന്നത് ശ്രദ്ധിച്ച് കേള്‍ക്കുക'; പ്രതിഷേധത്തെ കുറിച്ച് വിശദീകരിച്ച് കുഞ്ഞില മസിലാമണി

കോഴിക്കോട് വനിതാ ചലച്ചിത്ര വേദിയില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചതിനെ കുറിച്ച് വിശദീകരണവുമായി പ്രതിഷേധത്തെ തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത സംവിധായിക കുഞ്ഞില മസിലാ മണി. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് വിശദീകരണം. എം എം മണി കെ കെ രമയെ പറഞ്ഞത് നമ്മള്‍ കേട്ടതാണ്. സിപിഎം ടി പി ചന്ദ്രശേഖരനെ കൊന്നത് നമ്മള്‍ കണ്ടതാണ്. അതിനെ പറ്റി പിണറായി വിജയന്‍ പറഞ്ഞത് എന്താണ് എന്ന് നമുക്ക് എല്ലാവര്‍ക്കും അറിയാം. തന്റെ സിനിമ കൈരളി ശ്രീയില്‍ കാണിക്കാത്തത് ഇക്കാര്യങ്ങള്‍ കൊണ്ടാണ് എന്ന് മാത്രമാണ് ഞാന്‍ പറഞ്ഞതെന്നും അവര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

അതുകൊണ്ടാണ് കെ കെ രമ സിന്ദാബാദ് എന്ന് മുദ്രാവാക്യം വിളിച്ചത്. തന്റെ സിനിമ പ്രദര്‍ശിപ്പിക്കാത്ത ഒരു ചലച്ചിത്ര മേളയില്‍ മാത്രമല്ല, ഈ സര്‍ക്കാരിന്റെ സ്ത്രീ വിരുദ്ധ നയങ്ങളില്‍ ഓരോന്നിലും വിളിക്കേണ്ട മുദ്രാവാക്യം അതാണ് എന്നാണ് താന്‍ പറഞ്ഞത്. ആ മുദ്രാവാക്യം വിളിച്ചതിന് കൂടിയാണ് തന്നെ പിണറായി വിജയന്‍ അറസ്റ്റ് ചെയ്തതെന്നും സംവിധായിക പറയുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

എന്റെ പട്ടി ഷോ കണ്ട എല്ലാവരുടെയും ശ്രദ്ധയ്ക്ക്. ഞാന്‍ ഇന്നത്തെ ദിവസം പറഞ്ഞ ഓരോ വാചകവും നിങ്ങള്‍ക്ക് ചോദ്യം ചെയ്യാം. ഓരോ ചലനവും. യുക്തി ഉപയോഗിച്ച് സംവദിക്കുക. ഇനി ഞാന്‍ പറയുന്നത് ശ്രദ്ധിച്ച് കേള്‍ക്കുക.

ഞാന്‍ ഇന്ന് രാവിലെ ഏഷ്യാനെറ്റ് ന്യൂസിന് കൊടുത്ത ഒരു ബൈറ്റില്‍ എന്തിന് വേണ്ടി ആണ് ഞാന്‍ പ്രതിഷേധിക്കുന്നത് എന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. ഒരു പെണ്ണ് അവരെ കേള്‍ക്കാന്‍ പറയുമ്പോള്‍ കാതോര്‍ക്കുക. ശ്രദ്ധിക്കുക. നിങ്ങള്‍ക്ക് മുഴുവന്‍ മനസ്സിലായില്ല എന്ന് വരാം. അത് സ്വാഭാവികം ആണ്.

എം എം മണി കെ കെ രമയെ പറഞ്ഞത് നമ്മള്‍ കേട്ടതാണ്. സിപിഎം T P ചന്ദ്രശേഖരനെ കൊന്നത് നമ്മള്‍ കണ്ടതാണ്. അതിനെ പറ്റി പിണറായി വിജയന്‍ പറഞ്ഞത് എന്താണ് എന്ന് നമുക്ക് എല്ലാവര്‍ക്കും അറിയാം. എന്റെ സിനിമ കൈരളി ശ്രീയില്‍ കാണിക്കാത്തത് ഇക്കാര്യങ്ങള്‍ കൊണ്ടാണ് എന്ന് മാത്രമാണ് ഞാന്‍ പറഞ്ഞത്.

അതുകൊണ്ടാണ് k k രമ zindaabaad എന്ന് മുദ്രാവാക്യം വിളിച്ചത്. എന്റെ സിനിമ പ്രദര്‍ശിപ്പിക്കാത്ത ഒരു ചലച്ചിത്ര മേളയില്‍ മാത്രമല്ല, ഈ സര്‍ക്കാരിന്റെ സ്ത്രീ വിരുദ്ധ നയങ്ങളില്‍ ഓരോന്നിലും വിളിക്കേണ്ട മുദ്രാവാക്യം അതാണ് എന്നാണ് ഞാന്‍ പറഞ്ഞത്. ഞാന്‍ ആ മുദ്രാവാക്യം വിളിച്ചു. ആ മുദ്രാവാക്യം വിളിച്ചതിന് കൂടിയാണ് എന്നെ പിണറായി വിജയന്‍ അറസ്റ്റ് ചെയ്തത്.

എന്ത് പറഞ്ഞാലും എല്ലാരും പിണറായി വിജയന്‍ രാജി വയ്ക്കണം എന്ന് പറയുന്നു എന്ന് പറയുന്ന കുറെ memes ഉണ്ടായിരുന്നു ICU വക. രാജി വയ്ക്കണം എന്ന് പറയിപ്പിക്കാന്‍ തോന്നുന്ന കാര്യങ്ങള് കേരളത്തിന്റെ മുഖ്യമന്ത്രി എന്തുകൊണ്ട് ചെയ്യുന്നു എന്നാണ് അവയൊക്കെ കണ്ടിട്ട് എനിക്ക് തോന്നിയത്. ചിരി വന്നിരുന്നില്ല.

ഇന്നലെ ഞാന്‍ ഒരു സിനിമ അന്നൗണ്‍സ് ചെയ്തിരുന്നു. ഇതാണ് ആ സിനിമ. അടുത്ത വനിതാ ഫെസ്റ്റിവലില്‍ ഈ പടം ആയിരിക്കും ഉദ്ഘാടന ചിത്രം.

Latest Stories

ബാംഗ്ലൂരിന്റെ ലോർഡായി താക്കൂർ, രഞ്ജി നിലവാരം പോലും ഇല്ലാത്ത താരത്തെ ട്രോളി ആരാധകർ; ചെന്നൈക്ക് വമ്പൻ പണി

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'