'മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമം, അത്തരം ശക്തികള്‍ക്ക് കീഴടങ്ങരുത്' താമരശേരി ബിഷപ്പ്

സംസ്ഥാനത്ത് മത സൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമം നടക്കുന്നുവെന്ന് താമരശേരി ബിഷപ്പ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. മത സൗഹാര്‍ദ്ദം തകര്‍ക്കാന്‍ പ്രതിലോമ ശക്തികള്‍ ശ്രമിക്കുന്നു. അത്തരം ശക്തികള്‍ക്ക് മുന്നില്‍ കീഴടങ്ങരുതെന്ന് ബിഷപ്പ് പറഞ്ഞു.

അടുത്ത കാലങ്ങളില്‍ ഉണ്ടായ പ്രതിസന്ധികള്‍ മനസുകളെ തമ്മില്‍ അകറ്റുകയാണ്. അതിനുള്ള അവസരം നല്‍കരുത്. പ്രതിലോമ ശക്തികള്‍ സ്വാര്‍ത്ഥ താല്‍പര്യത്തിനായി നമ്മള്‍ മുറുകെ പിടിച്ച വലിയ സംസ്‌കാരം ഇല്ലാതാക്കാന്‍ ശ്രമിക്കുമ്പോള്‍ അതിന് കീഴടങ്ങരുത്.

മത സൗഹാര്‍ദ്ദം ഉയര്‍ത്തിപ്പിടിച്ചു മാതൃകയാക്കി അതിനെ നേരിടണം. മതസൗഹാര്‍ദ്ദം തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്ക് മലയാളികള്‍ കീഴടങ്ങരുതെന്നും, എല്ലായിപ്പോഴും മത സൗഹാര്‍ദം എന്നും ശക്തമായി നില്‍ക്കുന്ന സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട് താമരശ്ശേരി മേരി മാതാ കത്തീഡ്രലില്‍ നടന്ന പെസഹാ പ്രാര്‍ത്ഥനകള്‍ക്ക് ബിഷപ്പ് മാര്‍ റെമീജിയോസ് മുഖ്യകാര്‍മികത്വം വഹിച്ചു. കോവിഡ് നിയന്ത്രണങ്ങല്‍ മാറിയതോടെ നൂറ് കണക്കിന് വിശ്വാസികളാണ് പ്രാര്‍ത്ഥനകള്‍ക്കായി എത്തിച്ചേര്‍ന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ നിയന്ത്രണങ്ങളോടെയാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചത്.

Latest Stories

സംസ്ഥാനത്ത് ഈ മാസം റിപ്പോർട്ട് ചെയ്തത് 70 ഷിഗെല്ല കേസുകള്‍, 5 മരണം : മന്ത്രി കെ. മുരളീധരന്‍

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചെന്ന് പറഞ്ഞിട്ടില്ല, പരാതി വ്യക്തി വൈരാഗ്യത്തെ തുടര്‍ന്ന്'; ടിനി ടോമിന്റെ മൊഴിയെടുത്തു

രാഹുൽ സദാശിവന്റെ 'ഒടിയൻ' എത്തുന്നു; പ്രധാനകഥാപാത്രങ്ങളായി പൃഥ്വിരാജും മഞ്ജു വാര്യരും; ടൈറ്റിൽ പോസ്റ്റർ പുറത്ത്

'ചെയ്ത് പോയതിനെല്ലാം ക്ഷമ ചോദിക്കുന്നു, അസുഖ വിവരം അറിഞ്ഞ് തന്നെയാണ് ബിഷപ്പ് വന്നത്...കിച്ചു കാണാൻ വരുമെന്നാണ് വിശ്വാസം'; രേണു സുധി

'പൊതുഇടങ്ങളിലാണെങ്കിൽ പോലും ഒരു വ്യക്തിക്ക് അവരുടേതായ സ്വകാര്യതയുണ്ട്, അത് മാനിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും വേണം'; പാപ്പരാസികൾക്കെതിരെ ഫാത്തിമ തഹിലിയ എംഎൽഎ

പ്രിയദർശിനി പദ്ധതിയുടെ ആദ്യ ദിനം തന്നെ സ്വകാര്യ ബസുകൾക്ക് കനത്ത നഷ്ടം; സമരം ചെയ്യുന്ന കാര്യം പരിഗണനയില്ലെന്ന് സ്വകാര്യ ബസ്സുടമകൾ

ചോദ്യ പേപ്പർ ചോര്‍ച്ച തട്ടിപ്പുകൾ തടയാൻ കേന്ദ്ര നടപടി; ഇന്ത്യയിൽ ടെലഗ്രാമിന് താൽക്കാലിക നിയന്ത്രണം

കഫ് സിറപ്പുകൾക്ക് ഇനി ഡോക്ടറുടെ കുറിപ്പടി നിർബന്ധം; ഓവർ ദി കൗണ്ടർ വില്പന നിരോധിച്ച് കേന്ദ്ര മന്ത്രാലയം

'കുടുംബശ്രീ വനിതകളെയും തൊഴിലുറപ്പ് അമ്മമാരെയും വേതനം നൽകില്ല എന്ന് പറഞ്ഞു വിരട്ടി നവകേരളസദസ്സിലും വനിതാ മതിലിലും നിർബന്ധമായി മണിക്കൂറുകൾ പങ്കെടുപ്പിക്കുന്നതല്ല വിപ്ലവം, ഇതാണ് യഥാർത്ഥ വിപ്ലവം'; കെ എസ് ശബരീനാഥൻ

'എൽഎഡിഎഫ് അല്ലാതെ മറ്റാരുണ്ട്' എന്ന മുദ്രാവാക്യം പാളി, ജനങ്ങൾക്കിടയിൽ മറ്റൊരു ബോധമാണ് സൃഷ്ടിച്ചത്: പി രാജീവ്