അനധികൃതമായി റേഷന്‍ കാര്‍ഡുകള്‍ കൈവശം വെച്ചത് 34,550 പേര്‍; 'ഓപ്പറേഷന്‍ യെല്ലോ'യില്‍ പിടിച്ചെടുത്തു; 5.17 കോടി പിഴ; കടുപ്പിച്ച് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ്

സംസ്ഥാനത്ത് 34550 പേര്‍ അനര്‍ഹമായി മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ കൈവശം വച്ചിരിക്കുന്നതായി കണ്ടെത്തിയെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍ അനില്‍. ഇവരുടെ കാര്‍ഡുകള്‍ റദ്ദാക്കുകയും പിഴയിനത്തില്‍ 5,17,16852.5 രൂപ ഈടാക്കുകയും ചെയ്തതായി ഭക്ഷ്യ സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ അറിയിച്ചു.

ജില്ലാടിസ്ഥാനത്തില്‍ ആലപ്പുഴയിലാണ് കൂടുതല്‍ ആളുകള്‍ അനര്‍ഹമായി കാര്‍ഡുകള്‍ കൈവശം വെച്ചതായി കണ്ടെത്തിയത്-8896, രണ്ടാമത് പത്തനംതിട്ട-5572. ഈ സര്‍ക്കാറിന്റെ കാലയളവില്‍ ആകെ 3,31,152 പുതിയ റേഷന്‍ കാര്‍ഡുകള്‍ അനുവദിച്ചു. ഇതില്‍ 77962 പിങ്ക് കാര്‍ഡുകളും (പി.എച്ച്.എച്ച്) 246410 വെള്ള കാര്‍ഡുകളും (എന്‍.പി.എന്‍.എസ്) 6780 ബ്രൗണ്‍ കാര്‍ഡുകളും (എന്‍.പി.ഐ) ആണ്.

ഇതേ കാലയളവില്‍ മാറ്റി കൊടുത്ത റേഷന്‍ കാര്‍ഡുകളുടെ എണ്ണം 288271 ആണ്. ഇതില്‍ 20712 മഞ്ഞ കാര്‍ഡുകളും 267559 പിങ്ക് കാര്‍ഡുകളുമാണ്. റേഷന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് ആകെ ലഭിച്ച ഓണ്‍ലൈന്‍ അപേക്ഷകള്‍ 4818143. ഇവയില്‍ 4770733 അപേക്ഷകള്‍ തീര്‍പ്പാക്കി. പിങ്ക് കാര്‍ഡിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് 2022 സെപ്റ്റംബര്‍ 13 മുതല്‍ 2022 ഒക്ടോബര്‍ 31 വരെ 73228 അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. ഇത് പരിശോധിച്ചശേഷം കാര്‍ഡ് മാറ്റത്തിന് 49394 അപേക്ഷകര്‍ അര്‍ഹരാണെന്ന് കണ്ടെത്തി. നിലവില്‍ സംസ്ഥാനത്ത് ആകെ 93,37,202 റേഷന്‍ കാര്‍ഡുകള്‍ ആണുള്ളത്. ഇതില്‍ 587806 മഞ്ഞ കാര്‍ഡുകളും 3507394 പിങ്ക് കാര്‍ഡുകളും 2330272 നീല കാര്‍ഡുകളും 2883982 വെള്ള കാര്‍ഡുകളും 27748 ബ്രൗണ്‍ കാര്‍ഡുകളുമാണ്.

അനര്‍ഹമായി മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ കൈവശം വെച്ചിരിക്കുന്നവരെ കണ്ടെത്താന്‍ കഴിഞ്ഞ ഒക്ടോബറിലാണ് ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് ‘ഓപ്പറേഷന്‍ യെല്ലോ’ പദ്ധതി ആരംഭിച്ചത്. ഇതനുസരിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന 9188527301 എന്ന മൊബൈല്‍ നമ്പറിലോ 1967 എന്ന ടോള്‍ഫ്രീ നമ്പറിലോ പൊതുജനങ്ങള്‍ക്ക് വിവരങ്ങള്‍ നല്‍കാം. ഇപ്രകാരം ലഭ്യമായ പരാതികള്‍ പരിശോധിച്ച് 48 മണിക്കൂറിനുള്ളില്‍ കാര്‍ഡ് പിടിച്ചെടുത്ത് പൊതുവിഭാഗത്തിലേക്ക് മാറ്റാനും പിഴ ഈടാക്കാനും സംവിധാനമുണ്ട്.

കഴിഞ്ഞ മാസം നടന്ന ഭക്ഷ്യമന്ത്രിയുടെ ഫോണ്‍-ഇന്‍-പരിപാടിയില്‍ 22 പരാതികള്‍ കേട്ടു. ഭക്ഷ്യവകുപ്പുകളുടെ പരസ്യങ്ങള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു, അരിയില്‍ നിറം ചേര്‍ക്കുന്നു എന്ന പരാതികള്‍ കണ്‍സ്യൂമര്‍ കോടതിയില്‍ നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ലീഗല്‍ മെട്രോളജി വകുപ്പുമായി ബന്ധപ്പെട്ട പരാതി വകുപ്പിലേക്ക് കൈമാറി അന്വേഷണം നടത്തി പരിഹരിച്ചതായും ജി.ആര്‍ അനില്‍ അറിയിച്ചു.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക