തിരുവനന്തപുരത്ത് ലഹരിവസ്‌തുക്കളുമായി 27കാരൻ പിടിയിൽ; ഹാഷിഷ് ഓയിൽ, ഹൈബ്രിഡ് കഞ്ചാവ്, എംഡിഎംഎ, എൽഎസ്ഡി സ്റ്റാമ്പ് എന്നിവ കണ്ടെടുത്തു

തിരുവനന്തപുരത്ത് ലഹരിവസ്‌തുക്കളുമായി യുവാവ് പിടിയിലായി. പാങ്ങപ്പാറ സ്വദേശി സിദ്ധാർത്ഥാണ് (27) അറസ്റ്റിലായത്. ഇയാളിൽ നിന്നും ഹാഷിഷ് ഓയിൽ, ഹൈബ്രിഡ് കഞ്ചാവ്, എംഡിഎംഎ, എൽഎസ്ഡി സ്റ്റാമ്പ് എന്നിവ പൊലീസ് കണ്ടെടുത്തു. ഇയാൾ മുൻപും സമാന കേസിൽ അറസ്റ്റിലായിട്ടുണ്ട്.

എംഡിഎംഎ, കഞ്ചാവ്, ഹാഷിഷ് ഓയിൽ തുടങ്ങി ഒട്ടുമിക്ക എല്ലാവിധ ലഹരിവസ്തുക്കളും ഇയാളിൽ നിന്ന് പിടികൂടിയതായി പൊലീസ് അറിയിച്ചു. 500 ഗ്രാം ഹാഷിഷ് ഓയിൽ, ഹൈബ്രിഡ് കഞ്ചാവ്, 24 ഗ്രാം MDMA, 90 LSD സ്റ്റാമ്പ്, എന്നിവയാണ് ഇയാളിൽ നിന്ന് പിടികൂടിയതെന്ന് എക്സൈസ് സ്പെഷ്യൽ സ്‌ക്വഡ് വ്യക്തമാക്കി.

തലസ്ഥാനത്തെ ലഹരിമാഫിയയിലെ പ്രധാനപ്പെട്ട ഏജൻ്റാണ് സിദ്ധാർത്ഥന്നാണ് സൂചന. ഇയാളെ നേരത്തെയും എക്സൈസ് പിടികൂടിയിരുന്നു. ഒഡീഷയിൽ നിന്ന് 250 കിലോ കഞ്ചാവ് എത്തിച്ച കേസിലാണ് ഇയാൾ മുൻപ് അറസ്റ്റിലായത്. ജാമ്യത്തിലിറങ്ങിയ ശേഷം ലഹരിവിൽപന വീണ്ടും തുടങ്ങുകയായിരുന്നു ഇയാൾ. ഇതിനായി പാങ്ങപ്പാറയിൽ വീട് വാടകയ്‌ക്കെടുത്തിരുന്നു. വിൽപ്പനയ്ക്കുള്ള ലഹരി വസ്‌തുക്കൾ ഇവിടേക്കാണ് എത്തിച്ചിരുന്നത്.

Latest Stories

ഇത്തവണ രോഹിത് ഇമ്പാക്ട് പ്ലയെർ ആവില്ല, അദ്ദേഹം കളിക്കളത്തിൽ ഉള്ളത് ഒരു ധൈര്യമാണ്: മഹേള ജയവർധനെ

'സഞ്ജുവിനെ സിഎസ്കെ ക്യാപ്റ്റൻ ആക്കരുത്, എല്ലാ ഭാരവും അവന് കൊടുക്കുന്ന പോലെയാകും'; തുറന്ന് പറഞ്ഞ് മുൻ ഇന്ത്യൻ താരം

സഞ്ജു സാംസൺ രോഹിത്തിനെയും കോഹ്‍ലിയെയും പോലെ, പകരക്കാരെ കണ്ടെത്താൻ സാധിക്കില്ല: റിയാൻ പരാഗ്

പശ്ചിമേഷ്യൻ സംഘർഷം: ഒമാനിലെയും കുവൈറ്റിലെയും നേതാക്കളുമായി ചർച്ച നടത്തി നരേന്ദ്ര മോദി

'വാർത്തകൾ അഭ്യൂഹം മാത്രം, സ്ഥാനാർഥി പട്ടികയിൽ മാറ്റത്തിന് സാധ്യതയില്ല'; രാജ്മോഹൻ ഉണ്ണിത്താൻ

ട്വന്റി20ക്ക് വീണ്ടും തിരിച്ചടി; ഏറ്റുമാനൂരിലെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്ന വീണ നായർക്കും വോട്ടില്ല

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം ബലാത്സം​ഗ കേസ്; മുൻകൂർ ജാമ്യം റദ്ദാക്കില്ല; അതിജീവിതയുടെ നമ്പർ ഫോണിൽ നിന്ന് നീക്കം ചെയ്യണമെന്ന് നിര്‍ദ്ദേശം

സ്വർണവിലയിൽ വൻ ഇടിവ്, ഇന്ന് മാത്രം കുറഞ്ഞത് 4,040 രൂപ; ഒരു ലക്ഷത്തിന് താഴെയെത്തുമോ?

ഖത്തറിനെ തൊട്ടാൽ ലോകത്തിലെ ഏറ്റവും വലിയ വാതകപ്പാടം തീഗോളമാക്കും; ഇറാന് മുന്നറിയിപ്പ് നൽകി മുഴക്കി ട്രംപ്

ഡോ.വന്ദന ദാസ് കൊലക്കേസ്: 'ചെയ്തത് മനഃപൂർവമല്ല, പ്രായശ്ചിത്തം ചെയ്യാൻ തയ്യാറാണ്; ശിക്ഷാവിധിയിൽ ഇളവ് നൽകണമെന്ന് പ്രതി കോടതിയിൽ