സുജയ പാര്‍വതിയെ 24ന്യൂസ് സസ്‌പെന്‍ഡ് ചെയ്യപ്പെടാന്‍ മൂലകാരണം വിനു വി. ജോണ്‍; ബി.എം.എസ് മനസ്സറിയാത്ത കുഴപ്പത്തില്‍ ചാടിയെന്ന് ടി.ജി മോഹന്‍ദാസ്

24 ന്യൂസില്‍ നിന്ന് സുജയ പാര്‍വതി സസ്‌പെന്‍ഡ് ചെയ്യപ്പെടാന്‍ മൂലകാരണം ഏഷ്യാനെറ്റ് ന്യൂസിലെ വിനു വി ജോണ്‍ ആണെന്ന് ബിജെപി മുന്‍ ഐടി സെല്‍ അധ്യക്ഷന്‍ ടിജി മോഹന്‍ദാസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദേഹം ഈ ആരോപണം ഉയര്‍ത്തിയിരിക്കുന്നത്. സത്യാവസ്ഥ ഇതായിരിക്കേ എന്റെ പിന്‍തുണ ബിഎംഎസിനും സുജയ പാര്‍വതിക്കുമാണെന്ന് ടിജി മോഹന്‍ ദാസ് പറയുന്നു. മാധ്യമ രംഗത്ത് നിന്ന് ഒരു പിന്‍തുണയും സുജയയ്ക്ക് കിട്ടും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നില്ല. കാരണം എന്താണെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ.. പക്ഷേ വിനു വി ജോണിന് സുജയയെ പിന്‍തുണയ്ക്കാനുള്ള ധാര്‍മിക ബാധ്യതയുണ്ടെന്നും അദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ടിജി മോഹന്‍ദാസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ആണ് എന്ന് പറഞ്ഞാല്‍ എത്ര പേര്‍ വിശ്വസിക്കും?! എന്നാല്‍ അതാണ് സത്യം!
വിനുവിനെതിരെ കുറച്ചു നാള്‍ മുന്‍പ് കേസും പോലീസുമൊക്കെ വന്നിരുന്നല്ലോ. (അത് ഇപ്പോഴും തീര്‍ന്നിട്ടില്ല) ആ സമയത്ത് 24 ന്യൂസിന്റെ ഡെസ്‌കില്‍ ഒരു സീനിയര്‍ മാധ്യമ പ്രവര്‍ത്തകന്‍ ‘നന്നായി! ആ — മോന്റെ കുര നിര്‍ത്തേണ്ട സമയമായി’ എന്നും മറ്റും ആവര്‍ത്തിച്ച് മോശമായ ഭാഷയില്‍ കമന്റുകള്‍ പറഞ്ഞു.

സഹികെട്ട സുജയ പറഞ്ഞു – എന്തിനാണ് ഇങ്ങനെയൊക്കെ പറയുന്നത്?
ആ’കുര’ ഇഷ്ടപ്പെടുന്നവര്‍ ധാരാളമുണ്ട്. അതുകൊണ്ടാണല്ലോ അതിന് റീച്ച് ഉള്ളത്! എനിക്കോ താങ്കള്‍ക്കോ അങ്ങനെ ‘കുരയ്ക്കാന്‍’ കഴിയാത്തതിന് വിനുവിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല..
ഇതോടെ മാധ്യമ പ്രവര്‍ത്തകന്റെ ദേഷ്യം സുജയയോടായി. ‘നിന്റെ കുരയും ഞാന്‍ നിര്‍ത്തിക്കുമെടീ –മോളേ’ എന്നായി അദ്ദേഹം!

ഇങ്ങനെയൊക്കെ മോശം വാക്കുകളുപയോഗിച്ച് പരസ്യമായി ഡെസ്‌കില്‍ വെച്ച് അപമാനിച്ചു എന്ന് പറഞ്ഞ് സുജയ internal grievance committee ക്ക് പരാതി നല്‍കി. (ഇതില്‍ ലൈംഗികാരോപണമൊന്നുമില്ല; പീഡനവുമില്ല! – insulting with indecent words മാത്രമേയുള്ളൂ)
അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ മേല്‍പ്പറഞ്ഞ ആളും സുജയയ്‌ക്കെതിരെ ഒരു പരാതി നല്‍കി. അതിന്റെ ഉള്ളടക്കം എനിക്ക് ലഭ്യമായിട്ടില്ല. പക്ഷേ, താനല്ല സുജയയാണ് മോശം വാക്കുകള്‍ ഉപയോഗിച്ചത് എന്നാണ് അങ്ങേരുടെ വാദം എന്നറിയുന്നു.. ഏതായാലും ഇതൊന്നും പുറത്താരും അറിഞ്ഞില്ല..

ആഴ്ചകള്‍ കഴിഞ്ഞ് ബിഎംഎസ് അവരുടെ വനിതാദിന പരിപാടിയിലേക്ക് സുജയയെ ക്ഷണിക്കുന്നു. സുജയയുടെ സീനിയര്‍ ഗോപീകൃഷ്ണന്‍ സുജയയ്ക്ക് അനുമതി നല്‍കുന്നു. ചാനലിന്റെ വണ്ടിയില്‍ തന്നെ സുജയ എത്തുന്നു; പ്രസംഗിക്കുന്നു. അരമണിക്കൂറോളം നീണ്ട പ്രസംഗത്തിനിടയില്‍ മറ്റു വിഷയങ്ങള്‍ പറയുന്ന കൂട്ടത്തില്‍ എല്ലായിടത്തും സ്ത്രീകള്‍ വെല്ലുവിളി നേരിടുന്നുണ്ട്; മാധ്യമ സ്ഥാപനങ്ങളിലും ഇതാണ് സ്ഥിതി എന്നും മറ്റും സുജയ പ്രസംഗിക്കുന്നു. പരാതി പരിഹരിക്കുന്ന ഫോറം അത് ചെയ്യുന്നില്ലെങ്കില്‍ നിയമനടപടിക്ക് പോകണം എന്ന് സ്ത്രീകളോട് ആവശ്യപ്പെടുന്നു..

കേള്‍ക്കുന്നവര്‍ക്ക് ഇത് ഒരു സാധാരണ പ്രസംഗമെന്ന് തോന്നും, പക്ഷേ 24 ചാനലിലെ ആളുകള്‍ക്ക് ഇത് സ്വന്തം ചാനലിനെപ്പറ്റിയാണ് എന്നേ തോന്നുകയുള്ളൂ. കോഴി കട്ടവന്റെ തലയില്‍ പൂടയിരിക്കും എന്ന് പറയുമ്പോള്‍ തപ്പി നോക്കുന്നതു പോലെ! ഏതായാലും പിറ്റേന്ന് സുജയ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടു. കാരണങ്ങള്‍

1. സഹപ്രവര്‍ത്തകനെപ്പറ്റി കൊടുത്ത പരാതിയില്‍ കഴമ്പില്ല
2. Political leanings ഉള്ള ഒരു സംഘടനയുടെ യോഗത്തില്‍ ചെന്ന് സ്വന്തം സ്ഥാപനത്തിന് എതിരെ സംസാരിച്ചു

പിന്നെന്തൊക്കെയോ അപ്രധാന കാര്യങ്ങളുമുണ്ട്. ഇതൊന്നും ഒരാളെ ജോലിയില്‍ നിന്ന് പുറന്തള്ളാനുള്ള കാരണങ്ങളല്ല. പരാതിയില്‍ കഴമ്പില്ല എങ്കില്‍ അത് തള്ളിക്കളയാമെന്നല്ലാതെ പരാതി കൊടുത്തയാളെ കുറ്റക്കാരിയാക്കുന്നതെന്തിന്? ഭാവിയില്‍ പരാതി കൊടുക്കാന്‍ തന്നെ സ്ത്രീകള്‍ ഭയപ്പെടുന്ന അവസ്ഥയല്ലേ ഇതിലൂടെ ഉണ്ടാവുക? ബിഎംഎസ് പരിപാടിയില്‍ പോകാന്‍ അനുവാദം കൊടുത്തിട്ട് പിന്നെ അതിന്റെ പേരില്‍ തന്നെ നടപടി എടുത്തത് എങ്ങനെ ന്യായീകരിക്കാന്‍ പറ്റും?

അതിനാല്‍ സുജയയെ സസ്‌പെന്‍ഡ് ചെയ്തത് ന്യായമല്ല. അത് dismissal ന് മുന്നോടിയാണല്ലോ.. ആരുടെയോ നിര്‍ബന്ധത്തിന് വഴങ്ങിയാവണം 24 മാനേജ്‌മെന്റ് ഈ നടപടി എടുത്തത് എന്ന് ഞാന്‍ കരുതുന്നു. അത് ഒട്ടും ശരിയായില്ല ബിഎംഎസ് ആണെങ്കിലോ മനസ്സറിയാത്ത ഒരു കുഴപ്പത്തില്‍ ചെന്നു പെട്ടിരിക്കുന്നു! 24 ന്യൂസിനെ കൊച്ചാക്കാനോ സുജയയെ കുഴപ്പത്തിലാക്കാനോ ഒന്നും ബിഎംഎസിന് ഉദ്ദേശ്യമുണ്ടായിരുന്നില്ല.

ഇതൊക്കെയാണ് അവര്‍ പ്രതിഷേധിക്കാന്‍ കാരണം.
സത്യാവസ്ഥ ഇതായിരിക്കേ എന്റെ പിന്‍തുണ ബിഎംഎസിനും സുജയ പാര്‍വതിക്കുമാണ്
മാധ്യമ രംഗത്ത് നിന്ന് ഒരു പിന്‍തുണയും സുജയയ്ക്ക് കിട്ടും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നില്ല. കാരണം എന്താണെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ.. പക്ഷേ വിനു വി ജോണിന് സുജയയെ പിന്‍തുണയ്ക്കാനുള്ള ധാര്‍മിക ബാധ്യതയുണ്ട്. അത് അദ്ദേഹം നിറവേറ്റുമോ എന്നത് million dollar question ആണ്. കാത്തിരിക്കാം.

Latest Stories

കുട്ടി നേരിട്ടത് അതിക്രൂരത, പ്രതി പീഡോഫിലിക്; പീഡന വിവരം അറിഞ്ഞിരുന്നില്ലെന്ന് ആവർത്തിച്ച് അമ്മ, പിതൃസഹോദരനൊപ്പം ഒന്നിച്ചിരുത്തി ചോദ്യചെയ്യാൻ പൊലീസ്

മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് എണ്‍പതാം പിറന്നാള്‍

IPL 2025: ഇയാൾക്ക് ഇത് തന്നെ പണി, വിരാട് കോഹ്‌ലിയെ പരിഹസിച്ച് ആകാശ് ചോപ്ര; കൂടെ ആർസിബി ആരാധകർക്കിട്ടൊരു കൊട്ടും

സംസ്ഥാനത്ത് കോവിഡ് കേസുകളിൽ വർധന; ചികിത്സയിലുള്ളത് 95 പേർ, പടരുന്നത് ഒമിക്രോൺ വകഭേദത്തിന്റെ ഉപശാഖകൾ

IPL 2025: വലിയ ഹീറോയായി കൈയടി നേടി പോകാൻ വരട്ടെ, അഭിഷേക് ശർമ്മയ്ക്ക് പണി കൊടുക്കാൻ ടാറ്റ മോട്ടോഴ്‌സ്; സംഭവം ഇങ്ങനെ

അതിതീവ്ര മഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളിൽ റെഡ് അലർട്ട്, 9 ജില്ലകളിൽ ഓറഞ്ച് അലർട്ട്

RCB VS SRH: ജിതേഷേ കൈവിട്ട ആയുധവും വാവിട്ട വാക്കും..., മത്സരത്തിന് പിന്നാലെ മണ്ടത്തരം പറഞ്ഞ് എയറിലായി ആർസിബി നായകൻ; രക്ഷിച്ചത് രവി ശാസ്ത്രി

INDIAN CRICKET: വെറൈറ്റി നിങ്ങൾക്ക് ഇഷ്ടമല്ലേ, അടിമുടി ഞെട്ടിച്ച് പൂജാരയുടെ ഓൾ ടൈം ഇന്ത്യൻ ടെസ്റ്റ് ഇലവൻ; ടീമിൽ അപ്രതീക്ഷിത പേരുകൾ

RCB VS SRH: വിരമിച്ചു എന്നത് ശരിയാണ് പക്ഷെ എന്നെ തടയാൻ മാത്രം നീയൊന്നും വളർന്നിട്ടില്ല; സൺ റൈസേഴ്സിനെതിരെ കിംഗ് ഷോ

SRH VS RCB: മുംബൈ ഇന്ത്യൻസിന് ഇഷാൻ കിഷന്റെ സമ്മാനം; സൺ റൈസേഴ്സിൽ നിന്നാലും ചെക്കന് കൂറ് അംബാനി ടീമിനോട്