അരിക്കൊമ്പനെ പിടികൂടാന്‍ സര്‍ക്കാര്‍ ചെലവഴിച്ചത് 21.38 ലക്ഷം, ആനയുടെ ആക്രമണത്തില്‍ ആരും കൊല്ലപ്പെട്ടതായി രേഖപ്പെടുത്തിയിട്ടില്ല

മലയോരജനതയെ ഭീതിയിലാഴ്ത്തിയ അരിക്കൊമ്പന്‍ കാട്ടാനയെ പിടികൂടി കാട്ടിലേക്കു വിടാന്‍ സര്‍ക്കാര്‍ ചെലവഴിച്ചത് 21.38 ലക്ഷം രൂപ. വിവരാവകാശ നിയമപ്രകാരം വനം വകുപ്പ് പുറത്തുവിട്ട രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കൊച്ചി സ്വദേശി രാജു വാഴക്കാലയ്ക്കാണ് വിവരാവകാശ നിയമപ്രകാരമുള്ള വിവരങ്ങള്‍ കൈമാറിയത്.

അരിക്കൊമ്പന്‍ ദൗത്യത്തിന് മറ്റു വിവിധ ഇനങ്ങളിലായി 15.85 ലക്ഷം രൂപ ചെലവഴിച്ചു. അരിക്കൊമ്പനെ തളയ്ക്കുന്നതുമായി ബന്ധപ്പെട്ട് കോടനാട് ആന പുനരധിവാസ കേന്ദ്രത്തില്‍ ആനക്കൂട് നിര്‍മിക്കാനും സര്‍ക്കാര്‍ പണം ചെലവഴിച്ചിട്ടുണ്ട്. ആനക്കൂടിനായി യൂക്കാല്പ്റ്റസ് മരങ്ങള്‍ മുറിച്ച ഇനത്തില്‍ 1.83 ലക്ഷവും ആനക്കൂട് നിര്‍മിക്കാന്‍ 1.71 ലക്ഷവും ചെലവഴിച്ചു.

അരിക്കൊമ്പനെ കാട്ടിലേക്കു മടക്കിവിട്ടതിന്റെ പേരില്‍ വനം വകുപ്പ് ഇനിയും പണം കൊടുത്തു തീര്‍ക്കാനുണ്ട്. ചിന്നക്കനാല്‍ ദ്രുത കര്‍മ സേനയ്ക്ക് അഡ്വാന്‍സ് ഇനത്തില്‍ അനുവദിച്ച ഒരു ലക്ഷം രൂപ ഇനിയും നല്‍കിയിട്ടില്ലെന്നും വനം വകുപ്പ് അധികൃതര്‍ അറിയിച്ചു.

അരിക്കൊമ്പന്റെ ആക്രമണത്തില്‍ ആരെങ്കിലും കൊല്ലപ്പെട്ടതായി വനം വകുപ്പില്‍ രേഖപ്പെടുത്തിയിട്ടില്ലെന്നും മൂന്നാര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസില്‍ നിന്നുള്ള രേഖകള്‍ വ്യക്തമാക്കുന്നു.

Latest Stories

എംഎം ഹസനെ തിരുത്തി കെ സുധാകരന്‍; എംഎ ലത്തീഫിനെ തിരിച്ചെടുത്ത നടപടി റദ്ദാക്കി

നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

ജൂണ്‍ നാലിന് കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞു പ്രതിപക്ഷ ഐക്യം; നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

നവവധുവിന് മര്‍ദ്ദനമേറ്റ സംഭവം; പന്തീരാങ്കാവ് എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍

100 തവണ ഞാൻ ആ താരത്തിന്റെ വീഡിയോ കണ്ടിട്ടുണ്ട്, എന്നിട്ടും അവന്റെ ബോളിങ് എന്നെ പേടിപ്പിക്കുന്നു; രോഹിത് ശർമ്മ പറയുന്നത് ഇങ്ങനെ

കാണാന്‍ ആളില്ല, വമ്പന്‍ റിലീസുകളുമില്ല..; തെലങ്കാനയില്‍ തിയേറ്ററുകള്‍ അടച്ചിടുന്നു

ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ സമരം അവസാനിപ്പിച്ചു; സര്‍ക്കുലറില്‍ മാറ്റങ്ങള്‍ വരുത്തുമെന്ന് കെബി ഗണേഷ്‌കുമാര്‍

പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കി കേന്ദ്ര സര്‍ക്കാര്‍; പൗരത്വ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത് 14 പേര്‍ക്ക്

ഇവൻ പുതിയ സ്വിഫ്റ്റിനേക്കാൾ കേമൻ!

എന്ന് പാഡഴിക്കും, കൃത്യമായ ഉത്തരം നൽകി രോഹിത് ശർമ്മ; പറയുന്നത് ഇങ്ങനെ