ജോ ജോസഫിന് 2.19 കോടി, ഉമ തോമസിന് 70 ലക്ഷത്തിന് മുകളില്‍, രാധാകൃഷ്ണന് 95 ലക്ഷം; സ്വത്ത് വിവരങ്ങള്‍ ഇങ്ങനെ

ഉപതിരിഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ചൂടോടെ മുന്നേറുന്ന തൃക്കാക്കരയിലെ സ്ഥാനാര്‍ത്ഥികളുടെ സ്വത്ത് വിവരങ്ങള്‍ പുറത്ത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന് 2.19 കോടി രൂപയുടെ ആസ്തിയുണ്ട്. 5 ലക്ഷം രൂപ വിലയുള്ള കാര്‍ ജോ ജോസഫിന്റെ പേരിലും 8 ലക്ഷം രൂപ വിലയുള്ള കാര്‍ ഭാര്യയുടെ ഉടമസ്ഥതയിലുമുണ്ട്. പൂഞ്ഞാറില്‍ പിതൃസ്വത്തായി ലഭിച്ച 1.84 ഏക്കര്‍ ഭൂമിക്ക് പുറമേ വാഴക്കാല വില്ലേജില്‍ 2.48 ഏക്കര്‍ ഭൂമി ഉള്‍പ്പെടെ 1.50 കോടി രൂപ മൂല്യമൂള്ള 2665 ചതുരശ്ര അടിയുള്ള വീടുമുണ്ട്. വീടും സ്ഥലവും ഭാര്യയുടെ കൂടി പങ്കാളിത്തത്തിലാണ്. 1.30 കോടി രൂപയുടെ ഭവന വായ്പയും ജോ ജോസഫിനുണ്ട്.

യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഉമാ തോമസിന് 70,34,626 രൂപയുടെ ആസ്തിയാണുള്‌ലത്. 19 ലക്ഷം രൂപ മൂല്യമുള്ള സ്വര്‍ണ്ണം, വാഴക്കാല വില്ലേജില്‍ 7 സെന്റ് സ്ഥലവും ഇതില്‍ ഉള്‍പ്പെടും. അന്തരിച്ച ഭര്‍ത്താവ് പി ടി തോമസിന്റെ പേരില്‍ 97,74,464 രൂപയുടെ ആസ്തിയുണ്ട്. പാലാരിവട്ടത്തെ 52,80,000 രൂപ വിലയുള്ള വീടും ഉപ്പുതോടിലെ 13,20,000 രൂപ മൂല്യമുള്ള 1.6 ഏക്കര്‍ സ്ഥലവും കാറും ഇതിലുള്‍പ്പെടും. മകന്റെ പേരില്‍ 9,59,809 രൂപയുടെ സ്വത്തുമുണ്ട്.

ബിജെപി സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണന്റെ ആസ്തി 95 ലക്ഷം രൂപയാണ്. ഭാര്യയുടെ പേരില്‍ മുപ്പത് പവനും രാധാകൃഷ്ണന് 7 ലക്ഷം രൂപയുടെ കാറുമുണ്ട്. പേരണ്ടൂര്‍ വില്ലേജില്‍ 3.24 ഏക്കര്‍ സ്ഥലം രാധാകൃഷ്ണന്റെ പേരിലും 15.5 സെന്റ് സ്ഥലം ഭാര്യയുടെ പേരിലുമുണ്ട്. രാധാകൃഷ്ണന് 20 ലക്ഷം രൂപയുടെ ബാധ്യതയുമുണ്ട്.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ പത്രികാസമര്‍പ്പണം പൂര്‍ത്തിയായി.  ആകെ 19 സ്ഥാനാര്‍ത്ഥികളാണ് മണ്ഡലത്തില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ ഡോ. ജോ ജോസഫിന് അപരനായി ചങ്ങനാശേരി സ്വദേശി ജോമോന്‍ ജോസഫും പത്രിക സമര്‍പ്പിച്ചു. പരിസ്ഥിതി പ്രവര്‍ത്തകന്‍ ജോണ്‍ പെരുവന്താനവും സ്ഥാനാര്‍ത്ഥിയായുണ്ട്. പത്രികകളുടെ സൂക്ഷ്മപരിശോധന വ്യാഴാഴ്ച നടക്കും. ശനിയാഴ്ച വരെ പത്രിക പിന്‍വലിക്കാം.  31 നാണ് വോട്ടെടുപ്പ് നടക്കുന്നത്. ജൂണ്‍ മൂന്നിന് വോട്ടെണ്ണല്‍ നടക്കും.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക