കൊല്ലത്ത് 17കാരി തൂങ്ങി മരിച്ച നിലയിൽ; കാരണം വ്യക്തമല്ല

17കാരിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം അഞ്ചൽ ഏരൂർ കരിമ്പിൻകോണത്താണ് സംഭവം. കരിമ്പിൻകോണം തടത്തിവിള വീട്ടിൽ ആലിയ ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് കുട്ടിയെ വീട്ടിലെ മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

തുടർന്ന് വീട്ടുകാർ പൊലീസിനെ ഉൾപ്പെടെ വിവരമറിയിച്ചു. ആത്മഹത്യയിലേക്ക് നയിച്ചതിൻ്റെ കാരണം ഇപ്പോഴും വ്യക്തമല്ല. ഇന്നലെ വൈകിട്ട് കുട്ടി ആരെയോ ഫോണിൽ വിളിച്ച് ഉച്ചത്തിൽ സംസാരിക്കുന്നുണ്ടായിരുന്നു എന്ന് വീട്ടുകാർ പറഞ്ഞു. ഇന്നലെ സ്‌കൂളിൽ ചില കൂട്ടുകാരുമായി പ്രശ്‌നങ്ങളുണ്ടായിരുന്നു എന്നും വീട്ടുകാർ പറഞ്ഞു.

എന്നാൽ, ഇക്കാര്യത്തിലൊന്നും വ്യക്തത വന്നിട്ടില്ല. കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ഫോൺ ഉൾപ്പെടെ പരിശോധിച്ച് ഏരൂർ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Latest Stories

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി

ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിനെതിരായ നടപടി ഇന്ന്, സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും