അഭിമന്യു വധം: ആര്‍.എസ്.എസ് ഭീകരത തന്നെയെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി

ആലപ്പുഴ പടയണിവട്ടം ക്ഷേത്ര ഉത്സവത്തിനിടെ പതിനഞ്ച് വയസ്സുകാരനായ അഭിമന്യുവിനെ കുത്തി കൊലപ്പെടുത്തിയ സംഭവം ആര്‍എസ്എസിന്റെ ഭീകരവാദത്തെ തുറന്നു കാട്ടുന്നതാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പറഞ്ഞു.

ഇന്ത്യയിലുടനീളം ഹിന്ദുത്വഭീകരവാദികള്‍ നടത്തിവരുന്ന വംശഹത്യകള്‍ക്കും ഭീകരവാദ പ്രവര്‍ത്തനത്തിനും നേതൃത്വം നല്‍കുന്ന സംഘമാണ് ആര്‍എസ്എസ്. കേരളത്തില്‍ ആര്‍എസ്എസ് നടത്തുന്ന ഇത്തരം ഭീകര പ്രവര്‍ത്തനങ്ങളെ ഗൗരവത്തോടെ കാണാനോ ശിക്ഷാ നടപടി സ്വീകരിക്കാനോ ഇടതുപക്ഷ സര്‍ക്കാര്‍ തയ്യാറാകാത്തതിന്റെ ഫലം കൂടിയാണ് ഇത്തരം കൊലപാതകങ്ങള്‍ ആവര്‍ത്തിക്കുന്നത്. കഴിഞ്ഞദിവസം നടന്ന അഭിമന്യുവിന്റെ കൊലയുമായി ബന്ധപ്പെട്ട കാര്യങ്ങളെ നിസാരവത്കരിക്കാനാണ് ഭരണകൂടവും പോലീസും ശ്രമിക്കുന്നത്. കേവല രാഷ്ട്രീയ കൊലപാതകമായും ഗുണ്ടാവിളയാട്ടമായും ചിത്രീകരിച്ച് ലഘൂകരിക്കാനാണ് ഇടതു ഭരണകൂടം ശ്രമിക്കുന്നത്.

ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് ആര്‍എസ്എസ് നടത്തിവരുന്ന ആയുധശേഖരവും പരിശീലനവും ഇന്ന് വ്യാപകമാണ്. ആയുധശേഖരം കണ്ടെത്താനും പരിശീലനം നിരോധിക്കാനും കേരള സര്‍ക്കാര്‍ തയ്യാറാകണം. കേരളത്തില്‍ സംഘ്പരിവാര്‍ ശക്തി പ്രാപിക്കുന്നത് ഇത്തരം പരിശീലന കേന്ദ്രങ്ങളില്‍ കൂടിയാണ്. സംഘ്പരിവാറുകാര്‍ കുറ്റക്കാരായ സമകാലിക സംഭവങ്ങളുമായി ബന്ധപ്പെട്ട് ആര്‍എസ്എസ് – ഭരണകൂട രഹസ്യ ബന്ധവും പുറത്തുവന്നതാണ്. ആഭ്യന്തര വകുപ്പ് സംഘ്പരിവാറിന് കീഴ്‌പ്പെടുന്ന ധാരാളം സംഭവങ്ങള്‍ പുറത്തുവന്ന സാഹചര്യത്തില്‍ അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു.

Latest Stories

വോയിസ് ശരിയല്ലെന്ന് പറഞ്ഞ് വേറെ ആളുകളാണ് തന്റെ ശബ്‌ദം നൽകുന്നതെന്ന വിഷമം കാവ്യയ്ക്കുണ്ടായിരുന്നു: കമൽ

കോഴ്സ് തുടങ്ങി നാലു മാസം കഴിഞ്ഞാണു ഞാനൊരു നടിയാണെന്നു സഹപാഠികൾക്കു മനസ്സിലായത്: അഭിരാമി

'താനെന്ന് സൂപ്പർ സ്റ്റാറായി അന്ന് തന്റെ പണി പാളി..'; ഡേവിഡ് പടിക്കലായി ടൊവിനോ; കൂടെ ഭാവനയും; 'നടികർ' ട്രെയ്‌ലർ പുറത്ത്

പല കാരണം കൊണ്ടും സിനിമയിൽ അവഗണിക്കപ്പെടും, അത് ചിലപ്പോൾ ആരുടെയെങ്കിലും കാമുകിയെ കാസ്റ്റ് ചെയ്യാനായിരിക്കാം..: പ്രിയങ്ക ചോപ്ര

എത്രയോ വർഷങ്ങളായിട്ട് സർക്കാരിന് ലാഭം ഉണ്ടാക്കിക്കൊടുത്ത ആളാണ് ഞാൻ, എന്റെ സിനിമകളെ ടാർഗറ്റ് ചെയ്യുന്നത് എല്ലാവരെയും ബാധിക്കുന്ന കാര്യം: ദിലീപ്

കാണുമ്പോൾ ഒരു രസമൊക്കെ ഉണ്ട് എന്നത് സത്യം തന്നെയാണ്, ഇന്നത്തെ ജേക്ക് ഫ്രേസർ അടിച്ച അടി ഇന്ത്യൻ ക്രിക്കറ്റിന്റെ മരണമണി; വരാനിരിക്കുന്നത് വമ്പൻ അപകടം; സംഭവം ഇങ്ങനെ

വദ്രയുടെ മോഹവും അമേഠിയിലെ കോലാഹലവും ഉറഞ്ഞുതുള്ളുന്ന സ്മൃതിയും!

കേരളം കഴിഞ്ഞു, ഇനി കാണാനുള്ളത് യുപിയിലെ കോണ്‍ഗ്രസ് ഒളിപ്പോര്

വസ്ത്രം മാറുമ്പോള്‍ വാതില്‍ തകര്‍ക്കാന്‍ ശ്രമിച്ചു, നിര്‍മ്മാതാവ് മേക്കപ്പ് റൂമില്‍ പൂട്ടിയിട്ടു.. അഞ്ച് മാസത്തെ ശമ്പളവും തന്നിട്ടില്ല: നടി കൃഷ്ണ

വീട്ടുജോലിക്കാരിയുടെ ആത്മഹത്യാ ശ്രമം; 'കങ്കുവ' നിർമ്മാതാവ് കെ ഇ ജ്ഞാനവേല്‍ രാജയ്‌ക്കെതിരെ കേസ്