അഭിമന്യു വധക്കേസിലെ കുറ്റപത്രമടക്കമുള്ള 11 രേഖകൾ കാണാനില്ല; ഗൂഢാലോചനയെന്ന് കെഎസ്‌യു, അന്വേഷണം ആവശ്യപ്പെട്ട് എസ്എഫ്ഐ

എറണാകുളം മഹാരാജാസ് കോളജ്​ വിദ്യാർഥി ഇടുക്കി വട്ടവട സ്വദേശി എം അഭിമന്യു കൊലക്കേസില്‍ വര്‍ഷങ്ങള്‍ക്കു ശേഷം വിചാരണ തുടങ്ങാനിരിക്കെ കോടതിയിൽ നിന്ന് സുപ്രധാന രേഖകൾ നഷ്ടമായി. എൻഐഎ സംഘം കോടതിയിൽ എത്തിയപ്പോഴാണ് കേസുമായി ബന്ധപ്പെട്ട പതിനൊന്ന് രേഖകൾ നഷ്ടമായ വിവരം പുറത്തറിയുന്നത്. പോസ്റ്റുമോർട്ടം സർട്ടിഫിക്കറ്റ്, കുറ്റപത്രം എന്നിവ അടക്കമാണ് 11 രേഖകൾ കാണാതായത്. എറണാകുളം പ്രിന്‍സിപല്‍ സെഷന്‍സ് കോടതിയില്‍ നിന്നാണ് രേഖകൾ കാണാതായത്.

കോടതിയിൽ നിന്ന് രേഖകൾ കാണാതായ സംഭവം അറിഞ്ഞിട്ടും അന്വേഷണത്തിന് ഉത്തരവിടാതെ ഹൈക്കോടതിയെ വിവരം അറിയിക്കുക മാത്രമാണ് സെഷൻസ് കോടതി ചെയ്തത്. സുപ്രധാന കേസിലെ രേഖകള്‍ നഷ്ടമായതിന്‍റെ ഗൗരവം ചൂണ്ടിക്കാട്ടിയ ഹൈക്കോടതി, രേഖഖള്‍ വീണ്ടെടുക്കാന്‍ ജില്ലാ ജഡ്ജിക്ക് നിര്‍ദേശം നല്‍കിയിരിക്കുകയാണ്.

സംഭവത്തിൽ പോപ്പുലര്‍ ഫ്രണ്ടിനെ കുറ്റപ്പെടുത്തി എസ്എഫ്ഐ രംഗത്ത് വന്നിട്ടുണ്ട്. സംഭവം ഞെട്ടിക്കുന്നതാണെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോ പ്രതികരിച്ചു. ഹൈക്കോടതി ചീഫ് ജസ്റ്റിസ് സംഭവം നേരിട്ട് അന്വേഷിക്കണമെന്ന് എസ്എഫ്ഐ ആവശ്യപ്പെടുന്നു. സെഷൻ കോടതിയിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് എസ്എഫ്ഐ സംസ്ഥാന പ്രസിഡൻ്റും സെക്രട്ടറിയും ആവശ്യപ്പെട്ടു.

സംഭവത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ പറഞ്ഞു. അഭിമന്യു കൊല്ലപ്പെട്ട് ഇത്രയും നാൾ കഴിഞ്ഞിട്ടും അതിന്റെ ഉള്ളറകളെ കുറിച്ച് അന്വേഷണം ഉണ്ടായിട്ടില്ല. വലിയ സത്യങ്ങൾ പുറത്തു വരാനുണ്ട്. രേഖകൾ കാണാതായത് സിപിഐഎമ്മിന്റെ പൂർണ അറിവോടെ. അഭിമന്യു കേസ് അട്ടിമറിക്കുക എന്നത് സിപിഐഎം അജണ്ട. ഇരയോടൊപ്പവും വേട്ടക്കാരനോടൊപ്പവും പോകുന്ന സമീപനമാണ് തുടക്കം മുതൽ സിപിഐഎം സ്വീകരിച്ചത് എന്നും അലോഷ്യസ് സേവ്യർ ആരോപിച്ചു.

മൂന്ന് മാസം മുന്‍പാണ് രേഖകള്‍ കാണാതായത്. സംഭവത്തിൽ അന്വേഷണത്തിന് മുതിരാത്ത സെഷന്‍സ് കോടതിയുടെ നീക്കങ്ങളും വിമര്‍ശിക്കപ്പെടുന്നുണ്ട്. അഭിമന്യു കൊലക്കേസില്‍ തുടക്കം മുതല്‍ തന്നെ സര്‍ക്കാരിനും പൊലീസിനും ആത്മാര്‍തഥ ഇല്ലെന്ന ആക്ഷേപം സജീവമാണ്. മുഖ്യപ്രതിയെ പിടികൂടാന്‍ ഏറെ വൈകി. അഭിമന്യുവിനെ കുത്താന്‍ ഉപയോഗിച്ച ആയുധം ഇതുവരെ കണ്ടെത്തിയിട്ടില്ല. കോടതിയിലും കേസ് വിചാരണ തുടങ്ങാതെ ഏറെക്കാലമായി കെട്ടികിടക്കുകയായിരുന്നു.

Latest Stories

റീല്‍സ് ഇടല്‍ തുടരും, അരു പറഞ്ഞാലും അവസാനിപ്പിക്കില്ല; ദേശീയ പാതയില്‍ കേരളത്തിന്റെ റോള്‍ ജനങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്; നിലപാട് വ്യക്തമാക്കി പൊതുമരാമത്ത് മന്ത്രി

സംസ്ഥാനത്ത് ഇന്ന് മുതൽ മഴ കനക്കും; പന്ത്രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്, മൺസൂൺ രണ്ട് ദിവസത്തിനുള്ളിൽ

നൈറ്റ് പാര്‍ട്ടിക്ക് 35 ലക്ഷം..; നാഷണല്‍ ക്രഷ് വിശേഷണം വിനയായോ? നടി കയാദുവിന് പിന്നാലെ ഇഡി

ദേശീയ പാതയുടെ തകർച്ച; അടിയന്തര യോ​ഗം വിളിക്കാൻ കേന്ദ്രമന്ത്രി നിതിൻ ​ഗഡ്കരി, വിദഗ്ധരുമായി വിഷയം അവലോകനം ചെയ്യും

ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി; നടിയുടെ പരാതിയില്‍ കന്നഡ താരം അറസ്റ്റില്‍

വിദ്യാഭ്യാസ വകുപ്പിലെ 65 അധ്യാപകരും 12 അനധ്യാപകരും പോക്സോ കേസുകളില്‍ പ്രതി; കേസുകളില്‍ ദ്രുതഗതിയില്‍ നടപടിയെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

LSG VS GT: ഇതെന്ത് മറിമായം, ഇവന്റെ ബാറ്റിൽ നിന്ന് സിക്സ് ഒക്കെ പോകുന്നുണ്ടല്ലോ; ഗുജറാത്തിനെതിരെ ഫിനിഷർ റോളിൽ പന്ത്

IPL 2025: റിഷഭ് പന്തിനെ ലഖ്‌നൗ പുറത്താക്കും, ഒടുവില്‍ എല്ലാത്തിനും മറുപടിയുമായി താരം, ഇത് തീരെ പ്രതീക്ഷിച്ചില്ലെന്ന് ആരാധകര്‍

ലൂക്ക മോഡ്രിച്ച് റയല്‍ മാഡ്രിഡ് വിടുന്നു, സ്ഥിരീകരിച്ചുകൊണ്ടുളള താരത്തിന്റെ പോസ്റ്റ് വൈറല്‍

ദേശീയ പാത ഇടിഞ്ഞ് വീണ സംഭവം; ഉത്തരവാദിത്തം പൊതുമരാമത്ത് വകുപ്പിനോ സര്‍ക്കാരിനോ അല്ലെന്ന് മുഖ്യമന്ത്രി