ഡൽഹി: നിയന്ത്രണങ്ങളിൽ അയവ്, സ്‌കൂളുകൾ അടഞ്ഞ് തന്നെ

തലസ്ഥാനത്ത് കൊവിഡ് കേസുകൾ കുറഞ്ഞതോടെ ഭക്ഷണശാലകളും സിനിമാശാലകളും 50 ശതമാനം ശേഷിയോടെ വീണ്ടും തുറക്കാമെന്ന് സർക്കാർ അറിയിച്ചു.എന്നിരുന്നാലും, സ്കൂളുകൾ തൽക്കാലം അടച്ചിരിക്കും.ഡൽഹി സർക്കാരും ലഫ്റ്റനന്റ് ഗവർണർ അനിൽ ബൈജാലും തമ്മിൽ നടത്തിയ ചർച്ചയിലാണ് നിയന്ത്രണങ്ങൾ ലഘൂകരിക്കാനുള്ള തീരുമാനമെടുത്തത്.

എല്ലാ ദിവസവും കടകൾ തുറക്കാം. വിവാഹങ്ങളിൽ പങ്കെടുക്കാവുന്ന അതിഥികളുടെ എണ്ണം 50ൽ നിന്ന് 200 ആയി ഉയർത്തി.രാത്രി 10 മുതൽ രാവിലെ 5 വരെയുള്ള രാത്രി കർഫ്യൂ തുടരും.

കുട്ടികളുടെ വിദ്യാഭ്യാസത്തെയും മാനസികാരോഗ്യത്തെയും ബാധിക്കുന്ന നീണ്ട സ്‌കൂൾ അടച്ചുപൂട്ടൽ സംബന്ധിച്ച് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഇന്നലെ ആശങ്ക പ്രകടിപ്പിച്ചിരുന്നുവെങ്കിലും ഇന്നത്തെ യോഗത്തിൽ സ്‌കൂളുകളുടെ കാര്യത്തിൽ തീരുമാനമായില്ല. സ്കൂളുകൾ വീണ്ടും തുറക്കാൻ ഡൽഹി സർക്കാർ ശുപാർശ ചെയ്യുമെന്ന് സിസോദിയ പറഞ്ഞിരുന്നു. വലിയൊരു വിഭാഗം രക്ഷിതാക്കൾ ഇതിനെ അനുകൂലിച്ചതായും അദ്ദേഹം പറഞ്ഞു.

കേസുകളുടെ എണ്ണത്തിലും പോസിറ്റിവിറ്റി നിരക്കിലും ഡൽഹിയിൽ ഇടിവ് രേഖപ്പെടുത്തി.
ഡൽഹിയിൽ കോവിഡ് സ്ഥിതി നിയന്ത്രണ വിധേയമാണെന്നും പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിൽ താഴെയാകാൻ സാധ്യതയുണ്ടെന്നും ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ പറഞ്ഞു. നഗരത്തിൽ ഇന്ന് അയ്യായിരത്തിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Latest Stories

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ

'കേന്ദ്രത്തിൻ്റെ തീരുമാനം നടപടിക്രമങ്ങൾ പാലിച്ച്'; ടെലഗ്രാം നിരോധനം ശരിവെച്ച് ഡൽഹി ഹൈക്കോടതി