അബ്ദുള്ളക്കുട്ടിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്; ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോയില്‍ വന്‍ ക്രമക്കേടെന്ന് പരാതി

ബിജെപി ദേശീയ ഉപാദ്ധ്യക്ഷന്‍ എ പി അബ്ദുള്ളകുട്ടിയുടെ വീട്ടില്‍ റെയ്ഡ്. അബ്ദുള്ളക്കുട്ടിയുടെ കണ്ണൂര്‍ പള്ളിക്കുന്നിലെ വീട്ടിലാണ് വിജിലന്‍സ് കണ്ണൂര്‍ യൂണിറ്റ് റെയ്ഡ് നടത്തിയത്. ലൈറ്റ് ആന്റ് ഷോ ക്രമക്കേടുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡ്. കണ്ണൂര്‍ കോട്ടയില്‍ വെച്ച് ഒരുകോടി ചെലവിട്ട പരിപാടിയില്‍ ക്രമക്കേടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.

2016ല്‍ എ പി അബ്ദുള്ളക്കുട്ടി എഎല്‍എ ആയിരിക്കെയാണ് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലുമായി ചേര്‍ന്ന് പരിപാടി നടത്തിയത്. സര്‍ക്കാരിന്റെ അവസാന കാലത്ത് തിരക്കിട്ടായിരുന്നു പദ്ധതിക്ക് തുടക്കമിട്ടത്. കോടികള്‍ ചെലവഴിച്ച പദ്ധതി ഒരു ലൈറ്റ് ആന്റ് സൗണ്ട് ഷോയില്‍ മാത്രം ഒതുങ്ങുകയായിരുന്നു. സംഭവത്തില്‍ വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് അബ്ദുള്ളക്കുട്ടിക്കെതിരായ പരാതി.

ലൈറ്റ് ആന്റ് ഷോ പരിപാടിയുമായി ബന്ധപ്പെട്ട രേഖകള്‍ കണ്ടെത്താനായിരുന്നു റെയ്ഡ്. ഒരു കോടിയിലധികം രൂപ സംസ്ഥാന ഖജനാവില്‍ നിന്ന് ചെലവാക്കിയെന്ന കേസിലാണ് വിജിലന്‍സ് ഡിവൈഎസ്പി ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തിലുള്ള സംഘം അബ്ദുള്ളക്കുട്ടിയുടെ വീട്ടിലെത്തിയത്. കേസ് സംബന്ധിച്ച് കഴിഞ്ഞ ദിവസം അന്വേഷണ സംഘം ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിലും പരിശോധന നടത്തിയിരുന്നു.

Latest Stories

സച്ചിൻ ദൈവമാണ്, വൈഭവ് ദൈവപുത്രനും; താരത്തെ വാനോളം പുകഴ്ത്തി കെ ശ്രീകാന്ത്

പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി തിരികെ ക്രിക്കറ്റ് പിച്ചിലേക്ക്; റിപ്പോർട്ടുകൾ പുറത്ത്

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ