ക്രൈസ്തവ സമുദായത്തിലെ പിന്നാക്കക്കാർക്ക് സഹായം; തൊഴിൽ സംവരണം ഉൾപ്പെടെ ശുപാർശ ചെയ്ത് ജെ.ബി കോശി കമ്മീഷൻ

ക്രൈസ്തവ സമുദായത്തിലെ പിന്നാക്കക്കാർക്ക് കൂടുതൽ തൊഴിൽ സംവരണവും തീരദേശവാസികൾക്ക് മെച്ചപ്പെട്ട പുനരധിവാസ പാക്കേജും അനുവദിക്കണമെന്ന ്ജസ്റ്റിസ്  ജെ.ബി കോശി കമ്മീഷൻ ശുപാർശ. ന്യൂനപക്ഷ വിഭാഗങ്ങൾക്കുള്ള  സ്കോളർഷിപ്പ് 80:20 എന്ന നിലയിൽ മുസ്ലീം വിഭാഗം കയ്യടക്കുന്നുവെന്ന പരാതിയും തുടർന്ന് ക്രൈസ്തവ സഭകളുടെ പ്രതിഷേധവും ഉയർന്ന  സാഹചര്യത്തിലാണ്  സർക്കാർ കമ്മീഷനെ നിയോഗിച്ചത്.

മലയോര മേഖലയിൽ ക്രൈസ്തവരടക്കമുള്ള എല്ലാവരും നേരിടുന്ന വന്യമൃഗ പ്രശ്നങ്ങൾക്ക് പരിഹാരവും,  വന്യമൃഗ ആക്രമണങ്ങൾക്ക്  നഷ്ടപരിഹാരവും നൽകണമെന്നും റിപ്പോർട്ടിൽ പറയുന്നു. രണ്ട് വർഷം  മുമ്പ് ചുമതലയേറ്റ കമ്മീഷന്റെ  കാലാവാധി ഈ മാസം അവസാനിക്കാനിരിക്കെയാണ്  റിപ്പോർട്ട് സമർപ്പിച്ചത്. പട്ന ഹൈക്കോടതി  മുൻ ചീഫ് ജസ്റ്റിസ് ജെ .ബി കോശിക്കൊപ്പം മുൻ സിവിൽ സർവീസ്  ഉദ്യോഗസ്ഥാരായ ജേക്കബ് പുന്നൂസ്,ഡോ.ക്രിസ്റ്റി ഫെർണാണ്ടസ് എന്നിവരും കമ്മീഷൻ അംഗങ്ങളാണ്.

കമ്മീഷൻ എല്ലാ സഭാ ആസ്ഥാനങ്ങളിലും രൂപതകളിലും തെളിവെടുപ്പ് നടത്തിയിരുന്നു.80:20 എന്ന നിലയിലുള്ള  ന്യൂനപക്ഷ സ്കോളർഷിപ്പ്  വിതരണം ജനസംഖ്യാനുപാദത്തിലാക്കാൻ  ഹൈക്കോടതി ഉത്തരവിട്ടിരുന്നു. സുപ്രീം കോടതിയിൽ സർക്കാർ അപ്പീലും നൽകിയിരുന്നു.

കോടതിയുടെ  പരിഗണനയിലായതിനാൽ സ്കോളർഷിപ്പ് വിഷയത്തിൽ ജെബി കോശി കമ്മീഷൻ കാര്യമായി ഇടപെടുന്നില്ല. അതേ സമയം  ലഭിച്ച പരാതികൾ മുഴുവൻ പരിശോധിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്ന്  ജസ്റ്റിസ്  ജെ.ബി കോശിയും മാധ്യമങ്ങളോട് വ്യക്തമാക്കി.

Latest Stories

കീമിൽ വഴങ്ങി സർക്കാർ; ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കില്ല, ​പഴ​യ ഫോ​ര്‍​മു​ല പ്ര​കാ​രം പു​തു​ക്കി​യ റാ​ങ്ക് ലി​സ്റ്റ് ഇ​ന്നു ത​ന്നെ പു​റ​ത്തി​റ​ക്കും

കേരളത്തിന് ദുരന്ത നിവാരണ ഫണ്ടിൽനിന്ന് 153.20 കോടി അനുവദിച്ച് കേന്ദ്ര സർക്കാർ

വളർത്തു പൂച്ചയുടെ കടിയേറ്റ പെണ്‍കുട്ടി മരിച്ചു, പേവിഷ പ്രതിരോധ വാക്സിൻ രണ്ട് ഡോസ് എടുത്തിരുന്നു

സം​സ്ഥാ​ന​ത്ത് ശ​നി​യാ​ഴ്ച മു​ത​ൽ മ​ഴ ശ​ക്ത​മാ​കും, വി​വി​ധ ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു

ഏകാത്മ മാനവവാദവും ഏക മുതലാളി സേവയും: ബിജെപിയുടെ രാഷ്ട്രീയ തത്വശാസ്ത്രവും പ്രയോഗ നീതിയും-1

ഐബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്തിന് ജാമ്യം നല്‍കി ഹൈക്കോടതി

IND vs ENG: "എനിക്ക് ആശയക്കുഴപ്പമുണ്ടായിരുന്നു": ടോസ് വേളയിൽ ഗിൽ പറഞ്ഞത്

അന്നത്തെ അന്നം തേടി ജോലിക്ക് ഇറങ്ങുന്നവരുടെ അന്നം മുട്ടിച്ചു; പണിമുടക്ക് നടത്തിയത് ഗുണ്ടായിസത്തില്‍; കേരളത്തില്‍ നടക്കുന്ന അപകട രാഷ്ട്രീയത്തിന്റെ തെളിവെന്ന് രാജീവ് ചന്ദ്രശേഖര്‍

ആട് 3 സോംബി പടമോ അതോ ടൈം ട്രാവലോ, ചിത്രത്തിന്റെ ജോണർ ഏതാണെന്ന് പറഞ്ഞ് സൈജു കുറുപ്പ്

ഓ.... ഒരു വലിയ നാണക്കാരൻ..; ഗില്ലും സാറയും വീണ്ടും ഒരേ ഫ്രെയ്മിൽ, ചിത്രം വൈറൽ