ഉത്തർപ്രദേശിൽ ഒരു മന്ത്രി കൂടി രാജി വെച്ചു; ബി.ജെ.പിക്ക് വീണ്ടും തിരിച്ചടി

ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥിന്റെ മന്ത്രിസഭയിൽ നിന്ന് ഒരു മന്ത്രി കൂടി രാജി വെച്ചു. ദാരാ സിംഗ് ചൗഹാനാണ് രാജിവെച്ചത്. ഇന്നലെ സ്വാമി പ്രസാദ് മൗര്യ രാജിവെച്ചിരുന്നു. അടുത്ത മാസം നടക്കുന്ന ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് യോഗിയുടെ ടീം വിടുന്ന രണ്ടാമത്തെ ഒ.ബി.സി നേതാവാണ് ചൗഹാൻ.

ഇന്ത്യയിലെ ഏറ്റവും നിർണായകമായ സംസ്ഥാനത്ത് വീണ്ടും ജനവിധി തേടുന്ന ബിജെപിക്ക് രാജി കനത്ത തിരിച്ചടിയാണ്. രണ്ട് മന്ത്രിമാരും നാല് എംഎൽഎമാരും അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാർട്ടിയിൽ ചേരാൻ ഒരുങ്ങുകയാണ്.

‘അർപ്പണബോധത്തോടെയാണ് പ്രവർത്തിച്ചത്. എന്നാൽ പിന്നോക്കക്കാർ, ദളിതർ, കർഷകർ, തൊഴിൽരഹിതരായ യുവാക്കൾ എന്നിവരോട് സർക്കാർ അടിച്ചമർത്തൽ നയമാണ് പുലർത്തിയത്.’ ഈ അവഗണനയിൽ വേദനിച്ച് രാജി വെയ്ക്കുന്നതായ് കത്തിൽ പറഞ്ഞു.

Latest Stories

'കുറ്റം ചെയ്തവർ മാത്രമേ ഇപ്പോൾ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ, ആസൂത്രണം ചെയ്തവർ പുറത്ത് പകൽവെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന യാഥാർഥ്യമാണ്'; നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യർ

'വിധിയിൽ അത്ഭുതമില്ല, കോടതിയിലുണ്ടായിരുന്ന വിശ്വാസം നേരത്തെ തന്നെ നഷ്ടപ്പെട്ടിരുന്നു'; നടിയെ ആക്രമിച്ച കേസിൽ അതിജീവിത

'ജനങ്ങൾ ബിജെപിയിൽ അസംതൃപ്തർ, ജനങ്ങൾക്ക് മന്ത്രിമാരിലും മന്ത്രിസഭയിലും വിശ്വാസം നഷ്ടപ്പെട്ടു'; കോൺഗ്രസ്‌ ഭരണഘടനയെ സംരക്ഷിക്കുമെന്ന് പ്രിയങ്ക ഗാന്ധി

'തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പിണറായിസത്തിനേറ്റ തിരിച്ചടി, പിണറായിയിൽ നിന്ന് ജനം പ്രതീക്ഷിച്ചത് മതേതര നിലപാട്'; പിവി അൻവർ

കെഎസ്ആർടിസി ബസ് വഴിയരികിൽ നിർത്തി ഡ്രൈവർ ജീവനൊടുക്കി; സംഭവം തൃശൂരിൽ

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ