ലോകത്തിന്റെ നെറുകയില്‍ ജോസേട്ടന്റെ 80-ാം പിറന്നാള്‍ !

“മദ്യത്തിനടിമയും കടുത്ത പുകവലിക്കാരനുമായിരുന്നു ഞാന്‍. എന്നിട്ടും 39 മിനിറ്റും 8 സെക്കന്റും കൊണ്ട് അക്കാലത്ത് പതിനായിരം മീറ്റര്‍ ഓടിയത് പത്രത്തില്‍ വാര്‍ത്തയായിരുന്നു.
ഡോക്ടര്‍ പറഞ്ഞത് അനുസരിച്ച് ദുശ്ശീലങ്ങള്‍ നിര്‍ത്താന്‍ തീരുമാനിച്ചു. 1983 -ല്‍ 42-ാം വയസ്സില്‍ നിര്‍ത്തി.”

തൃശൂരടുത്ത് അത്താണി സ്വദേശിയായ ജോസേട്ടനിപ്പോള്‍ 80-ാം വയസില്‍ 4500 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി ഹിമാലയത്തിലെത്തി കടല്‍നിരപ്പില്‍ നിന്നും 17600 അടി മുകളിലാണ് നില്‍ക്കുന്നത്. സിവിലിയന്‍മാര്‍ക്ക് അനുവദനീയമായ ഏറ്റവും ഉയരത്തിലുള്ള ലഡാക്കിലെ ഖര്‍ദൂങ് ലാ യില്‍.

മുമ്പ് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്ലംബറായിരുന്ന ജോസേട്ടന്‍ യുവസുഹൃത്തായ ഗോകുലിനൊപ്പമാണ് ജൂലൈ പതിനഞ്ചിന് സൈക്കിള്‍ സഞ്ചാരത്തിനിറങ്ങിയത്. ലക്ഷ്യത്തിനെത്തുന്നതിന് അഞ്ചു കിലോമീറ്റര്‍ മുമ്പ് ഓക്‌സിജന്‍ കിട്ടാതെ ജീവന്‍ അപകടത്തിലാകുമെന്ന അവസ്ഥ വന്നു. പക്ഷെ അതിജീവിച്ചു. ദുശ്ശീലങ്ങള്‍ ഒഴിവാക്കി കാത്തുസൂക്ഷിച്ച ആരോഗ്യത്തിന്റെയും അതിലുപരി ആത്മവിശ്വാസത്തിന്റെയും ബലത്തില്‍ യാത്ര തുടരുകയാണ് കഠിനാദ്ധ്വാനിയായ ഈ മനുഷ്യന്‍ !

Latest Stories

പൊലീസ് വേഷത്തിൽ ആസിഫ് അലിയും ബിജു മേനോനും; 'തലവൻ' തിയേറ്ററുകളിലേക്ക്

കാനിൽ തിളങ്ങാൻ പായൽ കപാഡിയയുടെ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'; ട്രെയ്‌ലർ പുറത്ത്

സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു..; സംഗീത് ശിവനെ അനുസ്മരിച്ച് മോഹൻലാൽ

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ. പി യോഹന്നാൻ വിടവാങ്ങി

ആദ്യ സിനിമ ഹിറ്റ് ആയിരുന്നിട്ടും കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും അന്ന് ലഭിച്ചില്ല: അല്ലു അർജുൻ

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു