ട്രാഫിക് സിഗ്നലില്‍ നൃത്തം, യുവതിക്കെതിരെ കേസെടുക്കും

മദ്ധ്യപ്രദേശിലെ ഇന്‍ഡോറിലെ രസോമാ സ്‌ക്വയറിലെ ട്രാഫിക് സിഗ്നല്‍ ക്രോസിംഗ്. ചുവന്ന ലൈറ്റ് തെളിഞ്ഞയുടനെ ആധുനിക വേഷമണിഞ്ഞ പെണ്‍കുട്ടി സീബ്രാ ക്രോസിംഗിലേക്ക് ഓടിയെത്തി നൃത്തം തുടങ്ങി. നൃത്തമെന്നുപറഞ്ഞാല്‍ അതിമനോഹമായ പാശ്ചാത്യനര്‍ത്തനം. അധികം താമസിയാതെ രംഗം സോഷ്യല്‍ മീഡിയയില്‍ വൈറലായി. പെണ്‍കുട്ടി അപ്രത്യക്ഷയായെങ്കിലും പോലീസ് അവളെ കണ്ടെത്തി. ഫാഷന്‍ ബ്ലോഗറും മോഡലുമായ ശ്രേയാ കാള്‍റാ ആണ് ആ വിവാദനര്‍ത്തകി.

https://www.youtube.com/watch?v=AO6QlkNOXFk

സിഗ്നലില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളുടെ മുന്നിലുള്ള സീബ്രാ ക്രോസിംഗിലായിരുന്നു പ്രകടനം എന്നതിനാല്‍ ട്രാഫിക്കിന് തടസ്സമുണ്ടായില്ലെങ്കിലും പൊതുശല്യം എന്ന പേരില്‍ സെക്ഷന്‍ 290 വകുപ്പ് ചാര്‍ത്തിയിരിക്കുകയാണ് ശ്രേയക്കെതിരെ.

ഇതോടെ തന്റെ ഉദ്ദേശ്യം ലക്ഷ്യമാക്കിക്കൊണ്ട് ശ്രേയയുടെ വീഡിയോ പുറത്തുവന്നു. ട്രാഫിക് ബോധവത്കരണമായിരുന്നു താന്‍ നൃത്തംകൊണ്ട് ഉദ്ദേശിച്ചതെന്ന് അവര്‍ പറഞ്ഞു. താന്‍ ഒരു നിയമവും തെറ്റിച്ചിട്ടില്ല എന്നും മാസ്‌ക് വെച്ചുകൊണ്ട് സഞ്ചാരാനുമതിയുള്ളിടത്താണ് നൃത്തം ചെയ്തതെന്നും ശ്രേയ പറഞ്ഞു.

Latest Stories

നെൽപ്പാടങ്ങളുടെ ഭാവി നിർണയിക്കുന്ന രേഖ: കേരള കാർഷിക പരിവർത്തന നയം 2031

ഡോ കെ റീനയെ സ്ഥലം മാറ്റിയ ഉത്തരവിൽ തിരുത്ത് വരുത്തി ആരോഗ്യ വകുപ്പ്; തിരുത്തൽ വരുത്തിയത് 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചെന്ന ഭാഗം ഒഴിവാക്കി

'കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യ യാത്ര നല്ല കാര്യം, ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റ് ആക്കിയത് പരിശോധിക്കണം'; കെ ബി ഗണേഷ് കുമാർ

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല