കുരങ്ങന്‍ തട്ടിയെടുത്തത് ഒരു ലക്ഷം രൂപ !

മദ്ധ്യപ്രദേശിലെ ജബല്‍പൂരില്‍ ഓട്ടോ യാത്രക്കാരനില്‍നിന്നും കുരങ്ങന്‍ തട്ടിയെടുത്തത് ഒരു ലക്ഷം രൂപ. കട്ടാവ് ഘട്ട് ഏരിയയില്‍ ഓട്ടോറിക്ഷയില്‍ യാത്ര ചെയ്തിരുന്ന മൂന്നുപേര്‍ ട്രാഫിക് ജാം ആയപ്പോള്‍ കാരണമറിയാനായി വാഹനത്തിനു പുറത്തിറങ്ങിയ സമയത്താണ് വാനരന്‍ ഓട്ടോക്കുള്ളില്‍ കയറുകയും ടൗവലില്‍ പൊതിഞ്ഞുവെച്ചിരുന്ന ഒരു ലക്ഷം രൂപയുടെ നോട്ടുകളുമെടുത്ത് മരത്തിലേക്ക് ഓടിക്കയറുകയും ചെയ്തത്. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 30 നാണ് സംഭവം.

ഏറെ നേരം പരിശ്രമിച്ചിട്ടും കുരങ്ങനെ പിടിക്കാന്‍ കഴിഞ്ഞില്ല. ടൗവലിന്റെ കെട്ടുപൊട്ടിച്ച് നോട്ടുകള്‍ എടുത്തു വാരിവിതറി കുരങ്ങന്‍ മരങ്ങള്‍തോറും നടന്നു. 56,000 രൂപ മാത്രമേ ഉടമസ്ഥന് വീണ്ടെടുക്കാന്‍ കഴിഞ്ഞുള്ളൂ. മഛോളി പോലീസ് സ്റ്റേഷനിലെ ഇന്‍ ചാര്‍ജ്ജ് ആയ സച്ചിന്‍ സിംഗ് പറഞ്ഞു.

ഈ ഭാഗത്ത് ഒരിടത്തും സിസിടിവി ഇല്ലാത്തതും പണം തിരികെ ലഭിക്കാനുള്ള സാദ്ധ്യത ഇല്ലാതാക്കി. കുരങ്ങനല്ലാതെ മറ്റാരെങ്കിലും ഇതിനുപിന്നിലുണ്ടെന്നതിന് സൂചനകളൊന്നുമില്ലാത്തതിനാല്‍ മോഷണത്തിന് കേസെടുത്തിട്ടില്ല. ഭക്ഷണമാണെന്നു കരുതിയാണ് അവിടത്തെ പതിവുകാരനായ കുരങ്ങന്‍ പൊതി എടുത്തുകൊണ്ടുപോയതെന്ന് സമീപവാസികള്‍ പറഞ്ഞു.

Latest Stories

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി