ഒറ്റയിരിപ്പിന് 20 മണിക്കൂര്‍ വീഡിയോ ഗെയിം; യുവാവിന്റെ അരയ്ക്കു താഴെ തളര്‍ന്നു

ഇന്റര്‍നെറ്റ് കഫേയില്‍ തുടര്‍ച്ചയായി 20 മണിക്കൂര്‍ വിഡിയോ ഗെയിം കളിച്ച യുവാവിന് അരയ്ക്കു താഴേക്കു ചലനശേഷി നഷ്ടപ്പെട്ടു. ജനുവരി 27നു വൈകിട്ടാണു സെജിയാങ് പ്രവിശ്യയിലെ ജിയാക്‌സിങ്ങിലുള്ള കഫേയില്‍ യുവാവ് ഗെയിം കളിക്കാന്‍ തുടങ്ങിയത്. പിറ്റേന്നു വൈകിട്ടോടെയാണ് ഇയാളെ ആശുപത്രിയിലാക്കിയത്.

തുടര്‍ച്ചയായി കസേരയില്‍ ഒറ്റയിരിപ്പ് ഇരുന്നയാള്‍, ഇടയ്ക്കു ശുചിമുറിയില്‍ പോകാന്‍ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോഴാണ് അരയ്ക്കു താഴേക്കു ചലനശേഷി നഷ്ടപ്പെട്ടതു തിരിച്ചറിഞ്ഞത്. സുഹൃത്തുക്കള്‍ ഇടപെട്ട് ആംബുലന്‍സില്‍ ഇയാളെ ആശുപത്രിയില്‍ എത്തിക്കുന്നതിന്റെ വിഡിയോ ദൃശ്യങ്ങള്‍ ചൈനീസ് മാധ്യമങ്ങളിലുണ്ട്. എന്നാല്‍, യുവാവിന്റെ പേരും കളിച്ചിരുന്നത് ഏതു ഗെയിമാണെന്ന വിവരവും പുറത്തുവിട്ടിട്ടില്ല.

യുവാവിന്റെ ഇപ്പോഴത്തെ ആരോഗ്യനില സംബന്ധിച്ചും കൂടുതല്‍ വിവരങ്ങളില്ല. ഇടയ്ക്കു നിര്‍ത്തേണ്ടി വന്ന ഗെയിം പൂര്‍ത്തിയാക്കാന്‍, ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി ഇയാള്‍ സുഹൃത്തുക്കളോട് അഭ്യര്‍ഥിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. ഒരു ദിവസം മുഴുവന്‍ മൊബൈല്‍ ഫോണില്‍ വിഡിയോ ഗെയിം കളിച്ച ഇരുപത്തൊന്നുകാരിക്കു കുറച്ചുനാള്‍ മുന്‍പു കാഴ്ച നഷ്ടപ്പെട്ടിരുന്നു.

“കിങ് ഓഫ് ഗ്ലോറി” എന്ന വിഡിയോ ഗെയിമിനാണു ചൈനയില്‍ ഏറ്റവുമധികം ആരാധകരുള്ളത്. അഞ്ചു കോടിയിലേറെ പേരാണ് ഒരേസമയം ഇതു കളിക്കുന്നതെന്നാണു റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം 10 വയസ്സുകാരന്‍ വീട്ടിലറിയാതെ ഈ ഗെയിം കളിച്ച്, അമ്മയുടെ സമ്പാദ്യം മുഴുവന്‍ (ഒന്നരലക്ഷം യുവാന്‍ ഏകദേശം 15 ലക്ഷംരൂപ) നഷ്ടപ്പെടുത്തിയതു ചൈനയില്‍ വന്‍ വാര്‍ത്തയായിരുന്നു.

Latest Stories

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി