താപ്പാന സ്‌ക്വാഡ് ഒരുങ്ങുന്നു: കാട്ടാനകള്‍ കരുതിയിരുന്നോ

നാട്ടിലിറങ്ങുന്ന കാട്ടാനകളെ തുരത്താൻ താപ്പാന സ്ക്വാ‍ഡുമായി (കുങ്കി സ്ക്വാഡ്) വനംവകുപ്പ്. കേരളത്തിൽനിന്നു സ്ക്വാഡിലേക്കു നിയോഗിക്കുന്ന മൂന്ന് ആനകളെയും അവരുടെ പാപ്പാന്മാരെയും തമിഴ്നാട്ടിലേക്കു പരിശീലനത്തിന് അയയ്ക്കും. ആനകളുടെ യാത്രയ്ക്കും പരിശീലനത്തിനുമായി 25 ലക്ഷം രൂപ സർക്കാർ അനുവദിച്ചു. ജനവാസമേഖലകളിലേക്കിറങ്ങുന്ന കാട്ടാനകളെ തിരികെ കാട്ടിലേക്കു കയറ്റിവിടാൻ പരിശീലനം നേടുന്ന നാട്ടാനകളെയാണു താപ്പാന (കുങ്കിയാന) എന്നു വിളിക്കുന്നത്.

വിദഗ്ധ പരിശീലനം ലഭിച്ച പാപ്പാന്മാരും ഇവയ്ക്കൊപ്പമുണ്ടാവും. നിലവിൽ കേരളത്തിൽ രണ്ടു കുങ്കിയാനകൾ മാത്രമാണുള്ളത്. വയനാട്ടിലാണ് അവ രണ്ടും. സംസ്ഥാനത്ത് എവിടെയെങ്കിലും കാട്ടാനക്കൂട്ടം നിലയുറപ്പിച്ചാൽ തമിഴ്നാട്ടിൽനിന്നോ കർണാടകയിൽനിന്നോ കുങ്കിയാനകളെ എത്തിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. അവയെ കൊണ്ടുവരാനും താമസിപ്പിക്കാനുമായി സർക്കാരിനു വൻതുക ചെലവാകുന്നുണ്ട്. വനംവകുപ്പിന്റെ കോന്നി, കോടനാട്, അഭയാരണ്യം, മുത്തങ്ങ ക്യാംപുകളിൽനിന്നു തിരഞ്ഞെടുക്കുന്ന മൂന്ന് ആനകൾക്കാണ് ആദ്യഘട്ടത്തിൽ പരിശീലനം നൽകുക. ഈ ആനകളെയും അവരുടെ പാപ്പാന്മാരെയും തമിഴ്നാട്ടിലെ ആനമല, മുതുമല എന്നിവിടങ്ങളിലെ കുങ്കി പരിശീലന കേന്ദ്രങ്ങളിലേക്കു വിടും.

പരിശീലനം നേടിയശേഷം തിരിച്ചെത്തുന്നവരെക്കൊണ്ടു കേരളത്തിലെ ക്യാംപുകളിലുള്ള മറ്റ് ആനകൾക്കും ശിക്ഷണം നൽകും. കാട്ടാനശല്യം വർധിക്കുന്ന സാഹചര്യത്തിലാണു വനംവകുപ്പിന്റെ നടപടി. കഴിഞ്ഞയാഴ്ച വയനാട്ടിൽ ഒരു വനം വാച്ചർ കാട്ടാനയുടെ ചവിട്ടേറ്റു കൊല്ലപ്പെട്ടിരുന്നു. ജനവാസമേഖലകളിൽ ആനയിറങ്ങി പ്രശ്നങ്ങളുണ്ടാക്കുമ്പോൾ ജനങ്ങൾ അധികൃതർക്കെതിരെ തിരിയുന്നതും കേരളത്തിനു മാത്രമായി കുങ്കിയാന സ്ക്വാഡ് രൂപീകരിക്കാൻ അധികൃതരെ പ്രേരിപ്പിച്ചു.

Latest Stories

ഇനി മുതല്‍ ആദ്യം റോഡ് ടെസ്റ്റ്; മെയ് രണ്ട് മുതല്‍ ലൈസന്‍സ് ടെസ്റ്റില്‍ അടിമുടി മാറ്റങ്ങള്‍

ആദ്യം സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍

'ഗുജറാത്ത് മോഡല്‍ ചതി': വോട്ടര്‍മാര്‍ ബെഞ്ചില്‍, സൂററ്റിന് പിന്നാലെ ഇന്‍ഡോറിലും ചതിയുടെ പുത്തന്‍ രൂപം

സംവരണ വിവാദത്തില്‍ തെലങ്കാന കോണ്‍ഗ്രസിന് തിരിച്ചടി; രേവന്ത് റെഡ്ഡിയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന

ആര്യയുടെ ആരോപണങ്ങള്‍ പൊളിയുന്നു; ലഹരി ഉപയോഗിച്ചതിന് തെളിവില്ല, നഗ്നത പ്രദര്‍ശന കേസ് കോടതി തള്ളിയത്

ഇത് സുരേഷ് ഗോപിയുടെ അപരന്‍ അല്ല, സ്വന്തം സഹോദരന്‍! വൈറല്‍ വീഡിയോ

ലോകത്തിലെ ഏറ്റവും മികച്ച രണ്ട് ക്ലബ്ബുകൾ അവന്മാരാണ്, എന്റെ തീരുമാനം ഇങ്ങനെ; ജോഷ്വ കിമ്മിച്ച് പറയുന്നത് ഇങ്ങനെ